വ​ന്ദേ​ഭാ​ര​തി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം; മാ​പ്പ് പ​റ​ഞ്ഞ് റെ​യി​ല്‍​വേ

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്തു​നി​ന്ന് വാ​ര​ണാ​സി​യി​ലേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം ല​ഭി​ച്ചു​വെ​ന്നു പ​രാ​തി. ഭ​ക്ഷ​ണം എ​ത്തി​ച്ച​യു​ട​ന്‍​ത​ന്നെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ഴ​യ​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നു യാ​ത്ര​ക്കാ​ര​ന്‍ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​ന്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഭ​ക്ഷ​ണം എ​ത്തി​ച്ച ട്രേ ​ഉ​ള്‍​പ്പ​ടെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ന്‍ ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ആ​കാ​ശ് കേ​സ​രി എ​ന്ന​യാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച​ത്. യാ​ത്ര​ക്കാ​ര​നു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​നു ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും വീ​ഴ​ച്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഐ​ആ​ര്‍​സി​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ​യും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യും ടാ​ഗ് ചെ​യ്താ​ണ് ആ​കാ​ശ് എ​ക്‌​സി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. മ​റ്റു ട്രെ​യി​നു​ക​ളി​ലും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഒ​ട്ടേ​റെ ആ​ളു​ക​ള്‍ വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment