വനിതാ കമ്മീഷന് കൂടുതൽ അധികാരം: പരാതികൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുവാൻ ഏതു വ്യക്തിയേയും വിളിച്ചുവരുത്താം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് കൂടുതൽ അധികാരം. പരാതികൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുവാൻ ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. ഇതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനുള്ള കരട് ബില്ലിനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. നിലവിൽ സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനും മാത്രമേ വനിതാ കമ്മീഷന് അധികാരമുള്ളൂ.

Related posts