വ​നി​താ ട്വ​ന്‍റി-20 റാ​ങ്കിം​ഗ്: സ്മൃ​തി മൂന്നിൽ, ഹ​ർ​മ​ൻ​ ആ​ദ്യ പ​ത്തി​ൽ

ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ആ​ദ്യ പ​ത്തി​ൽ. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ട്വ​ന്‍റി-20​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി​യോ​ടെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്താ​കാ​തെ നി​ന്നി​രു​ന്നു.

627 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി 10-ാം സ്ഥാ​ന​ത്താ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ. 728 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള സ്മൃ​തി മ​ന്ദാ​ന​യാ​ണ് ആ​ദ്യ​പ​ത്തി​ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം. ഓ​സ്ട്രേ​ലി​യ​യു​ടെ താ​ലി​യ മ​ഗ്രാ​ത്താ​ണ് (784) ഒ​ന്നാം സ്ഥാ​ന​ത്ത്.

ബൗ​ളിം​ഗി​ൽ മൂ​ന്നാ​മ​തു​ള്ള ദീ​പ്തി ശ​ർ​മ​യും ഒ​ന്പ​താം സ്ഥാ​ന​ത്തു​ള്ള രേ​ണു​ക സിം​ഗു​മാ​ണ് ആ​ദ്യ​പ​ത്തി​ലെ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​ങ്ങ​ൾ. ട്വ​ന്‍റി-20 വ​നി​താ ടീം ​റാ​ങ്കിം​ഗി​ൽ 265 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

ഓ​സ്ട്രേ​ലി​യ (303), ഇം​ഗ്ല​ണ്ട് (282), ന്യൂ​സി​ല​ൻ​ഡ് (268) ടീ​മു​ക​ളാ​ണ് ആ​ദ്യ​മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ. വ​നി​താ ഏ​ക​ദി​ന​ത്തി​ലും നാ​ലാം സ്ഥാ​ന​ത്താ​ണ് ടീം ​ഇ​ന്ത്യ.

Related posts

Leave a Comment