Set us Home Page

ര​ഹ​സ്യം പ​ര​സ്യ​മാ​ക്കി വ​ര​ല​ക്ഷ്മി

വ​ര​ല​ക്ഷ്മി​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ പ​ങ്കു​വച്ച ഒരു വീ​ഡി​യോ വൈറലാകുന്നു. മേ​ക്ക​പ്പി​നെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​മാ​ണ് വ​ര​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ​യി​ലു​ള്ള​ത്. സി​നി​മാ​താ​ര​ങ്ങ​ളെ പോ​ലെ ന​ട​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും. ഇ​തി​നാ​യി ന​ടി​മാ​രു​ടെ വ​സ്ത്ര​ധാ​ര​ണ​വും മേ​ക്ക​പ്പു​മെ​ല്ലാം അ​നു​ക​രി​ക്കാ​റു​ണ്ട്.

കൂ​ടാ​തെ താ​ര​ങ്ങ​ളു​ടെ ബ്യൂ​ട്ടി സീ​ക്ര​ട്ട് അ​റി​യാ​നും അ​തു പോ​ലെ പ​ക​ർ​ത്താ​നും ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ന​ടി​മാ​രു​ടെ സൗ​ന്ദ​ര്യ​ത്തെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് വ​ര​ല​ക്ഷ്മി ശ​ര​ത്ത് കു​മാ​ർ.​ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം സൗ​ന്ദ​ര്യ ര​ഹ​സ്യം പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു​പാ​ട് പ്ര​വൃ​ത്തി​യു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ന​ടി​മാ​ർ സു​ന്ദ​രി​മാ​രാ​യി നി​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ത്തു​ന്ന​ത്. ഞ​ങ്ങ​ൾ ഉ​റ​ക്കം എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് സു​ന്ദ​രി​ക​ളാ​യി​ട്ട​ല്ല. ഒ​രു​പാ​ട് പേ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​കു​ന്ന​ത്. ന​ടി​മാ​രെ പോ​ല ഗ്ലാ​മ​റാ​യി ന​ട​ക്ക​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​രോ​ട് ഞ​ങ്ങ​ൾ എ​ല്ലാം തി​ക​ഞ്ഞ​വ​രാ​ണെ​ന്ന് ചി​ന്തി​ക്ക​രു​ത്. രാ​വി​ലെ ഉ​റ​ക്കം ക​ഴി​ഞ്ഞ് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ നി​ങ്ങ​ൾ എ​ല്ലാ​വ​രേ​യും പോ​ലെ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും- വ​ര​ല​ക്ഷ്മി പ​റ​യു​ന്നു.

ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യും വ​ര​ല​ക്ഷ്മി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ത്ര​ത്തോ​ളം മേ​ക്ക​പ്പ് പ്രോ​സ​സി​ലൂ​ടെ​യാ​ണ് താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ത്തു​ന്ന​തെ​ന്ന് ഈ ​വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. എ​ന്താ​യാ​ലും താ​ര​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ലി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​രു പ്ര​തി​ക​ര​ണം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ല താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം ര​ഹ​സ്യമാ​ക്കി വ​യ്ക്കാ​റാ​ണ് പ​തി​വ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS