വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ; ദേഹയിൽ നിന്നും നെടുമ്പാശേരിയിലെത്തിയപ്പോഴാണ് അബ്ദുൾ നാസർ പിടിയിലായത്

നെ​ടു​ന്പാ​ശേ​രി: ഏ​ഴു വ​ർ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ്, ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥന്‍മാ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്തു.

പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ (61) ആ​ണു പി​ടി​യി​ലാ​യ​ത്. ദോ​ഹ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. 2011 മു​ത​ൽ ഒ​ളി​വി​ലാ​യ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്ന നി​ല​യി​ൽ പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts