തൊഴിലാളികള്‍ ആവശ്യം നടക്കുമോ വരട്ടുപാറയില്‍ പുലി മ്ലാവിനെ കൊന്ന് മരത്തിനു മുകളില്‍ വച്ചു

മ​ല​ക്ക​പ്പാ​റ: വാൽപ്പാ​റ വ​ര​ട്ട്പാ​റ എ​സ്റ്റേ​റ്റി​ലെ കാ​പ്പി​തോ​ട്ട​ത്തി​ൽ പു​ലി മ്ലാ​വി​നെ കൊ​ന്ന് മ​ര​ക്കൊ​ന്പു​ക​ൾക്കി​ട​യി​ൽ വ​ച്ചു.​ഏ​ക​ദേ​ശം ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള മ്ലാ​വി​നെ​യാ​ണ് പു​ലി മ​ര​ത്തി​നു മു​ക​ളി​ലേ​ക്ക് ക​യ​റ്റി വ​ച്ച​ത്.​ഏ​ക​ദേ​ശം പ​തി​ന​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള മ​ര​ക്കൊ​ന്പു​കൾക്കി​ട​യി​ലാ​ണ് മ്ലാ​വി​നെ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്.​ഇന്നലെ രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്.​തു​ട​ർ​ന്ന് വ​ന​പാ​ല​ക​രേ​യും എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രേ​യും വി​വ​ര​മ​റി​യി​ച്ചു.​

വാ​ൽപ്പാ​റ റെ​യി​ഞ്ച് ഓ​ഫീ​സ​ർ ശ​ക്തി​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി.​ പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വ​ന​പാ​ല​കർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പു​ലി​ക​ളെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ തോ​ട്ടം മേ​ഖ​ല​യി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും തു​ടർച്ച​യാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽപെ​ട്ട​തി​നാ​ൽ കു​ട്ടി​ക​ളെ ഒ​റ്റ​ക്ക് പു​റ​ത്ത് വി​ട​രു​തെ​ന്ന് വ​ന​പാ​ല​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts