‘ഉ​ണ്ണി​യേ​ശു​വും മാതാവും ആട്ടിടയൻമാരും’ എത്തി രാജസ്ഥാനിൽ നിന്ന്

നേ​മം : പു​ൽ​ക്കൂടൊ​രു​ക്കാ​ൻ ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പി​റ​വി​യു​ടെ പ്ര​തി​മ​ക​ളുമാ​യി രാ​ജ​സ്ഥാ​നി​ക​ൾ. നേ​മം പ​ള്ളി​ച്ച​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് പ്ര​തി​മ​ക​ളു​ടെ വി​ൽ​പ്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞ ഇ​രു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്നു.

പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ൽ നി​ർ​മി​ച്ച പ്ര​തി​മ​ക​ൾ​ക്ക് 1300 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ലും ത​ർ​ക്കി​ച്ചാ​ൽ ഇ​രു​പ​ത് പ്ര​തി​മ​ക​ൾ ഉ​ള്ള ഒ​രു സെ​റ്റ് 700 രൂ​പ​യ്ക്ക് വ​രെ ഇ​വ​ർ വി​റ്റ​ഴി​ക്കു​ന്നു. ക്രി​സ്മ​സ് അ​ടു​ത്ത​തോ​ടു​കൂ​ടി ഇ​വ​യു​ടെ വി​ൽ​പ്പ​ന​യും കൂ​ടി. പു​രു​ഷന്മാ​രാ​ണ് മോ​ൾ​ഡി​ൽ പ്ര​തി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

സ്ത്രീ​ക​ൾ പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള പെ​യി​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​മ​ക​ൾ​ക്ക് ചാ​യം പൂ​ശും. ഓ​രോ സീ​സ​ണി​ലേ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പ്ര​തി​മ​ക​ൾ ഇ​വ​ർ വി​ൽ​പ്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്. പൂ​ജ​വ​യ്പ്പി​ന് സ​ര​സ്വ​തി വി​ഗ്ര​ഹ​ങ്ങ​ളും വി​ഷു​വി​ന് ശ്രീ​കൃ​ഷ്ണ പ്ര​തി​മ​ക​ളും നി​ർ​മിച്ച് വി​ല്പ​ന ന​ട​ത്തും.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ള്ളി​ച്ച​ലി​ൽ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​തി​മ​കളുടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​മ​ക​ൾ​ക്ക് പു​റ​മെ പ​ക്ഷി​ക​ളു​ടെ​യും ആ​ന​യു​ടെ​യും മ​റ്റ് രൂ​പ​ങ്ങ​ളു​ടെ​യും പ്ര​തി​മ​ക​ൾ മ​നോ​ഹ​ര​മാ​യി ഇ​വ​ർ പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ൽ നി​ർ​മി​ക്കും.

ക​ളി​മ​ണ്ണി​ലും സി​മ​ന്‍റി​ലും നി​ർ​മി​ക്കു​ന്ന പ്ര​തി​മ​ക​ളു​ടെ ഈ​ട് പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സ് പ്ര​തി​മ​ക​ൾ​ക്ക് ല​ഭി​ക്കാ​റി​ല്ലെ​ങ്കി​ലും മി​ക​ച്ച പെ​യി​ന്‍റിം​ഗി​ലൂ​ടെ വ​രു​ത്തു​ന്ന രൂ​പ ഭം​ഗി​യി​ൽ ഇ​വ ഒ​ട്ടും പു​റ​കി​ല​ല്ല.

Related posts