എത്ര മനോഹരമായ ആചാരങ്ങള്‍..! സിഗരറ്റും പാനും നല്‍കി വരനെ സ്വീകരിക്കുന്ന വധുവിന്‍റെ മാതാപിതാക്കള്‍; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍

കല്യാണം പ്രധാനപ്പെട്ട ഒരു കാര്യമാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് വിവിധ ചടങ്ങുകള്‍ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍.

വിവിധ മതസ്ഥരും പല വര്‍ഗക്കാരും ആചരിക്കാറുള്ള ഇത്തരം കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അമ്പരപ്പുളവാക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരമൊരു ആചാരത്തിന്‍റെ ഭാഗമായുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു ഗുജറാത്തി കല്യാണത്തിന്‍റെ ചടങ്ങുകളാണുള്ളത്.

വധുവിന്‍റെ വീട്ടിലേക്ക് വരന്‍ എത്തുകയാണ്. വീട്ടിലെത്തിയ വരന് പെണ്ണിന്‍റെ അച്ഛന്‍ ഒരു സിഗരറ്റ് കത്തിച്ച് നല്‍കുകയാണ്.

എന്നിരുന്നാലും, വരന്‍ സിഗരറ്റ് വലിക്കുന്നില്ല. അമ്മായിയപ്പന്‍ സിഗരറ്റ് എടുത്തു മാറ്റുകയാണ്. പാന്‍ മുറുക്കാനും അദ്ദേഹം വരന് നല്‍കുന്നുണ്ട്.

വൈറലായ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. “പാരമ്പര്യത്തിന്‍റെ പേരില്‍ അസംബന്ധം’ എന്നാണൊരാള്‍ കുറിച്ചത്.

Related posts

Leave a Comment