മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രിച്ചു തുടങ്ങി; ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടത്തിൽ നിന്നും രക്ഷപെട്ട വ​രു​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​

 

ബം​ഗ​ളൂ​രു: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് ശേ​ഷം വ​രു​ണ്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​താ​യും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി വെ​ല്ലിം​ഗ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വ​രു​ണി​നെ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ക​മാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വ​രു​ണ്‍ സിം​ഗി​ന് 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment