ലിറ്ററിന് 2000 നിരക്കിൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ വീട്ടിലിരുന്ന് വാറ്റ്; കോട്ടാങ്ങൽ സ്വദേശി അറസ്റ്റിൽ


മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ല്‍ ഊ​ട്ടു​കു​ളം ശ​ബ​രി​പൊ​യ്ക​യി​ല്‍ അ​മ്പ​ല​വേ​ലി​ല്‍ ര​ജി​ദേ​വൻ (വെ​ളി​ച്ചം അ​നി​യ​ന്‍) വീ​ട്ടി​ല്‍ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കെ അ​റ​സ്റ്റി​ലാ​യി. മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​റും സം​ഘ​വു​മാ​ണ അ​റ​സ്റ്റു ചെ​യ്ത​ത്.

ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ കാ​ല​യ​ള​വു മു​ത​ല്‍ ചാ​രാ​യം വാ​റ്റി ലി​റ്റ​റി​ന് 2000 രൂ​പ നി​ര​ക്കി​ല്‍ ഇ​യാ​ള്‍ വി​ൽപ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടു പ​രി​ശോ​ധി​ച്ച​ത്.

85 ലി​റ്റ​ര്‍ കോ​ട​യും 2.5 ലി​റ്റ​ര്‍ വാ​റ്റു ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല്ല​പ്പ​ള്ളി റേ​ഞ്ചി​ലെ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ഷി​ഹാ​ബു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ സു​ദ​ര്‍​ശ​ന​ന്‍ പി​ള്ള ,സി​ഇ​ഒ​മാ​രാ​യ അ​നു​പ്ര​സാ​ദ്, റ​ഫീ​ഖ്, ഷി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment