ഇനി വാറ്റേണ്ടിവരില്ല..! പ​രി​യാ​രം അ​മ്മാ​ന​പ്പാ​റ​യി​ൽ വ്യാ​ജ​വാ​റ്റു​കേ​ന്ദ്ര​ത്തി​ല്‍ റെ​യ്ഡ്; ഉടമ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ കാ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 70 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

vattuത​ളി​പ്പ​റ​മ്പ്: വ്യാ​ജ​വാ​റ്റു​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍  ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ കാ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 70 ലി​റ്റ​ര്‍ വാ​ഷ് പി​ടി​ച്ചെ​ടു​ത്തു. 40 ലി​റ്റ​റി​ന്‍റെ​യും 30 ലി​റ്റ​റി​ന്‍റെ​യും ക​ന്നാ​സു​ക​ളി​ല്‍ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു ഇ​വ.

പ​രി​യാ​രം അ​മ്മാ​ന​പ്പാ​റ​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സ്ഥി​ര​മാ​യി വ​ന്‍​തോ​തി​ല്‍ വ്യാ​ജ​വാ​റ്റ് ന​ട​ന്നു​വ​രു​ന്ന ഇ​വി​ടെ എ​ക്‌​സൈ​സ് സം​ഘം റെ​യ്ഡ് ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വാ​റ്റ് സം​ഘം സ​മ​ര്‍​ത്ഥ​മാ​യി ര​ക്ഷ​പ്പെ​ടാ​റാ​യി​രു​ന്നു പ​തി​വ്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. സ​ജീ​വ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​സി.​പ്ര​ഭു​നാ​ഥ്, പി.​പി.​മ​നോ​ഹ​ര​ന്‍,  ഡ്രൈ​വ​ര്‍ കെ.​വി.​പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts