മരിച്ചെന്ന് കരുതിയ വയോധിക ശ്മശാനത്തിലേക്കുള്ള യാത്രയിൽ കണ്ണ് തുറന്നു! വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും…

മരിച്ചെന്ന് കരുതി മൃതദേഹം സംസ്‌കരിക്കാനൊരുങ്ങവെ കണ്ണ് തുറന്ന് വയോധിക. മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വയോധിക ജീവനോടെ തിരികെ വന്നത്.

മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച ഹരിഭേദി എന്ന 81 കാരി മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. 

ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അന്തിമ ചടങ്ങുതൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടന്ന് കണ്ണ് തുറന്ന് എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു.

പിന്നാലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലുംഅടുത്ത ദിവസം കന്നെ ഹരിഭേദി മരണത്തിന് കീഴടങ്ങി. ഡിസംബർ 23-ന് ഫിറോസാബാദിലെ ട്രോമ സെന്ററിൽ വയോധികയെ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച തലച്ചോറിന്റെ പ്രവർത്തനം നിലച്ചു, പിന്നാലെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെ വയോധിക കണ്ണു തുറക്കുകയായിരുന്നു.

വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്ത ദിവസം ഹരിഭേദിയുടെ ആരോഗ്യ നില വീണ്ടും വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. മകൻ സുഗ്രീവ് സിംഗ് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയത്.

Related posts

Leave a Comment