ഓടുന്ന ബസില്‍ പെണ്‍കുട്ടിയുടെ മുമ്പില്‍ യുവാവിന്റെ ‘കലാപരിപാടി’!! പിടിക്കപ്പെട്ട യുവാവിന്റെ കരച്ചില്‍ വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത് യുവാവ്. തുടര്‍ന്ന് പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി.

പിടിക്കപ്പെട്ട ശേഷം യുവാവ് കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ബിഹാര്‍ സ്വദേശിയാണ് ബസില്‍ വെച്ച് സ്വയംഭോഗം ചെയ്തത്. ഇയാളെ സംഭവത്തിന് പിന്നാലെ പോലീസിന് കൈമാറിയിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് രോഹിണി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുമന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ മൊഴി രേഖപ്പെടുത്തുന്നതിനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി സമ്മതിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Related posts

Leave a Comment