പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാം; വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് കോൺഗ്രസിനെ തിരിച്ച് കൊണ്ടവരും; തലമുറ മാറ്റം എല്ലാ മേഖലയിലും വേണം, തുറന്ന് സംസാരിച്ച് വി ഡി സതീശൻ

 

കൊ​ച്ചി: പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാമെന്ന് വി.ഡി.സതീശൻ. വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണ്.

എ​ല്ലാ വെ​ല്ലു​വി​ളി​ക​ളേ​യും അ​തി​ജീ​വി​ച്ച് കോ​ൺ​ഗ്ര​സി​നേ​യും യു​ഡി​എ​ഫി​നേ​യും തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കെ. ​ക​രു​ണാ​ക​ര​ൻ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ൻ​മാ​ര്‍ ഇ​രു​ന്ന ക​സേ​ര​യാ​ണ്, സ്ഥാ​ന​ല​ബ്ധി വി​സ്മ​യി​പ്പി​ക്കു​ന്നു.

ഹൈ​ക്ക​മാ​ന്‍റി​നും കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ​വ​രേ​യും ഒ​രു​മി​ച്ച് നി​ര്‍​ത്തി മു​ന്നോ​ട്ട് ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ക​ന​ത്ത വെ​ല്ലു​വി​ളി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കും.

ക്രി​യാ​ത്മ​ക പി​ന്തു​ണ​യും ക്രി​യാ​ത്മ​ക വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ക്കു​ന്ന ന​ല്ല പ്ര​തി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ളു​ടേ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

വ​ർ​ഗീ​യ​ത​യെ യു​ഡി​എ​ഫ് ശ​ക്ത​മാ​യി എ​തി​ർ​ക്കും. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വേ​ണ്ട​ത്. ഇ​തി​നാ​യി കോ​ൺ​ഗ്ര​സി​ലെ ര​ണ്ടാം​നി​ര മു​ന്നോ​ട്ടു വ​രു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment