സുധാകരനെ സിപിഎം ഭയക്കുന്നു; വിവാദങ്ങളിലൂടെ മ​രം​മു​റി വി​ഷയം മ​റ​യ്ക്കാ​നുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്



തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ വി​വാ​ദ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും ജ​നം​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യം മു​ഖ്യ​മ​ന്ത്രി ദു​ര​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.

അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ വി​ല​യ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത്. ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

ഇ​ത് ഇ​വി​ടെ അ​വ​സാ​നി​ക്ക​ട്ടെ. വ​നം​കൊ​ള്ള വി​ഷ​യ​ത്തി​ൽ​നി​ന്നും​ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം വി​ജ​യി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment