അ​വ​സാ​ന​തു​ള്ളി​വ​രെ​യും ഊ​റ്റും… ഗ്യാ​ല​നേ​ജ് ഫീ​സ് കു​ടി​യ​ൻ​മാ​ർ​ക്ക് വി​ല്ല​നാ​കു​ന്നു; വി​ല​കൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി​യ്ക്ക് എം​ഡി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ൽ വ​ർ​ധി​പ്പി​ച്ച ഗ്യാ​ല​നേ​ജ് ഫീ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബെ​വ്കോ ക​ടു​ത്ത ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്ന് ബെ​വ്ക്കോ എം​ഡി​യു​ടെ ക​ത്ത്.

എ​ക്സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നാ​ണ് ബെ​വ്കോ ക​ത്ത് ന​ൽ​കി​യ​ത്. 300 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്. കൂ​ട്ടി​യ ഫീ​സ് കു​റ​ച്ചി​ല്ലെ​ങ്കി​ൽ ബെ​വ്കോയ്ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ വീ​ണ്ടും സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ഉ​യ​ർ​ത്തേ​ണ്ടി​വ​രും.

വെ​യ​ർ ഹൗ​സു​ക​ളി​ൽ നി​ന്നും ഔ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്ക് മ​ദ്യം മാ​റ്റു​മ്പോ​ള്‍ ബെവ്കോ സ‍​ർ​ക്കാ​രി​ന് ന​ൽ​കേ​ണ്ട നി​കു​തി​യാ​ണ് ഗ്യാ​ല​നേ​ജ് ഫീ​സ്.

നി​ല​വി​ൽ ലി​റ്റ​റി​ന് 5 പൈ​സ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ അ​ത് പ​ത്തു രൂ​പ​യാ​യി ഉ​യ​രും. 300 കോ​ടി​യു​ടെ ന​ഷ്‌​ടം ഇ​തു​വ​ഴി ബെവ്കോയ്ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണ് എം​ഡി യോ​ഗേ​ഷ് ഗു​പ്ത സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്. ‍

Related posts

Leave a Comment