ഫോ​ണി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞ് പ​റ​ഞ്ഞ് കു​ഞ്ഞി​നെ എ​ടു​ത്ത് ഫ്രി​ഡ്ജി​ൽ വ​ച്ച് അ​മ്മ: ഒ​ടു​വി​ൽ വീ​ട് മൊ​ത്തം തി​ര​ച്ചി​ൽ; വൈ​റ​ലായി വീ​ഡി​യോ

സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഒ​രു ദി​വ​സ​മ​ല്ല ഒ​രു മ​ണി​ക്കൂ​ർ പോ​ലും ത​ള്ളി​നീ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ മ​നു​ഷ്യ​ർ​ക്ക്. വി​നോ​ദ​ത്തി​ന് പു​റ​മേ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മൊ​ക്കെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗം അ​ഡി​ക്ഷ​നാ​യി മാറിയവരുമുണ്ട് നമുക്ക് ചുറ്റും.

അ​ശ്ര​ദ്ധ​യോ​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ പ​തു​ങ്ങി​യി​രി​ക്കു​ന്നുവെന്ന വ​സ്തു​ത പ​ല​പ്പോ​ഴും സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ മ​റ​ന്നു​പോ​കു​ന്നു. അ​ത്ത​ര​ത്തി​ലൊ​രു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഫോ​ൺ വി​ളി​ച്ച് പ​രി​സ​രം മ​റ​ന്ന ഒ​രു അ​മ്മ​യു​ടെ അ​ശ്ര​ദ്ധ മൂ​ലം കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ത​ന്നെ ഭീ​ഷ​ണി​യി​ലാ​യ​താ​ണ് സം​ഭ​വം. 

നി​ല​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് കു​ട്ടി. അ​മ്മ സ​മീ​പ​ത്ത് ഇ​രു​ന്ന് ഫോ​ൺ വി​ളി​ക്കു​ന്നു. ഇ​തി​നി​ടെ അ​മ്മ ക​റി​ക്ക് അ​രി​യു​ന്നു​മു​ണ്ട്. ക​റി​ക്ക് അ​രി​ഞ്ഞ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ട് വ​ച്ച ശേ​ഷം ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ട് ത​ന്നെ കു​ട്ടി​യെ സ്ത്രീ ​ഫ്രി​ഡ്ജ് തു​റ​ന്ന് അ​തി​ൽ വ​യ്ക്കു​ന്നു. തു​ട​ർ​ന്നും അ​വ​ർ ഫോ​ണി​ൽ സം​സാ​രി​ച്ച് കൊ​ണ്ട് ന​ട​ക്കു​ക​യും ഇ​രി​ക്കു​ക​യും ഒ​ക്കെ ചെ​യ്യു​ന്നു.

കു​റ​ച്ച് സ​മ​യ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​രു​ടെ ഭ​ർ​ത്താ​വെ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രാ​ളെ​ത്തി കു​ട്ടി എ​വി​ടെ എ​ന്ന് തി​ര​ക്കു​ന്നു. അ​പ്പോ​ഴാ​ണ് അ​മ്മ കു​ട്ടി​യെ കു​റി​ച്ച് ഓ​ർ​ക്കു​ന്ന​ത്. പി​ന്നാ​ലെ കു​ട്ടി​യെ വീ​ട് മൊ​ത്തം അ​രി​ച്ചു​പെ​റു​ക്കു​ന്നു. തു​ട​ർ​ന്ന് ശ​ബ്ദം കേ​ട്ട അ​ച്ഛ​ൻ കുഞ്ഞിനെ ഫ്രി​ഡ്ജ് തു​റ​ന്നെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​മ്മ​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. 

Related posts

Leave a Comment