ടോയ്‌ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടയ്ക്കാനും ജീവനക്കാരി ഉപയോഗിക്കുന്നത് ഒരേ ടവ്വല്‍! ബ്ലോഗര്‍ പുറത്തുവിട്ട ആഢംബര ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു

ആഢംബരത്തിന്റെ പര്യായമെന്നും എല്ലാം തികഞ്ഞതെന്നുമൊക്കെ കരുതി നാം കണ്ണുമടച്ച് വിശ്വസിക്കുന്ന പലതും കാഴ്ചയില്‍ മാത്രമാണ് മാന്യതയും അന്തസും പുലര്‍ത്തുന്നതെന്ന് സമാന്യം ലോകപരിചയമുള്ള ആര്‍ക്കും അറിവുള്ളതാണ്.

അത്തരത്തിലൊന്നാണ് ഹോട്ടലുകള്‍. പുറമെയുള്ള പ്രൗഢി ഒഴിച്ചു നിര്‍ത്തിയാല്‍ പലതിലും നിലവാരം തീര്‍ത്തും മോശമാണ്. അതിന് തെളിവാകുന്ന ഒരു സംഭവമാണ് വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തെത്തിയിരിക്കുന്നത്. ടോയ്‌ലറ്റ് കഴുകി തുടയ്ക്കാന്‍ ഉപയോഗിക്കുന്ന അതേ ടവ്വല്‍ കുടിക്കുന്ന ഗ്ലാസ് തുടയ്ക്കാനും ഉപയോഗിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അതുപോലെ തന്നെ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അഗ്രം കൊണ്ടും ജീവനക്കാരി ഗ്ലാസ് തുടക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആളുകളുടെ മുന്‍വിധികളും പൊതുവെയുള്ള ധാരണകളും പോലെയല്ല കാര്യങ്ങളെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചൈനയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ജീവനക്കാരി ടോയ്ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടവ്വല്‍. ചൈനയില്‍ തന്നെ ഉള്ള ഒരു ബ്ലോഗര്‍ ആണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts