എംഎൽഎ അൽപ്പം തിരക്കിലാണ്, പാടത്ത് കുറച്ച് പണിയുണ്ടേ… മുടങ്ങിക്കിടന്ന പാടശേഖരത്തിലെ  കന്നി കൃഷിയിൽ നൂറുമേനിയുമായി  വീണയും കുടുംബവും

ച​ന്ദ​ന​പ്പ​ള്ളി: സ്വ​ന്തം പാ​ട​ത്ത് നൂ​റു​മേ​നി വി​ള​വെ​ടു​ത്ത് മാ​തൃ​ക​യാ​കു​ക​യാ​ണ് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. ച​ന്ദ​ന​പ്പ​ള്ളി അ​ങ്ങാ​ടി​ക്ക​ലി​ലെ വീ​ടി​നോ​ടു ചേ​ർ​ന്നു സ്വ​ന്ത​മാ​യു​ള്ള ആ​റ് ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഇ​റ​ക്കി​യ കൃ​ഷി​യി​ലൂ​ടെ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും എം​എ​ൽ​എ​യ്ക്കു​ണ്ട്.

ത​രി​ശു​കി​ട​ന്ന ആ​റ​ന്മു​ള പു​ഞ്ച​യി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തു​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു സ​ർ​ക്കാ​ർ ന​ൽ​കി​യ പ്രോ​ത്സാ​ഹ​ന​വും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ എം​എ​ൽ​എ​യ്ക്കു പ്ര​ചോ​ദ​ന​മാ​യി. ഒൗ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ്വ​ന്തം കൃ​ഷി ഭു​മി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നു.

വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കൊ​പ്പം ഭ​ർ​ത്താ​വ് ഡോ.​ജോ​ർ​ജ് ജോ​സ​ഫും പാ​ട​ത്തു സ​ജീ​വ​മാ​യി​രു​ന്നു. ഉ​മ, ഭാ​ഗ്യ ഇ​ന​ങ്ങ​ളി​ൽ പെ​ട്ട നെ​ൽ​വി​ത്തു​ക​ളാ​ണ് ക​ന്നി കൃ​ഷി​യി​ൽ വീ​ണാ ജോ​ർ​ജും കു​ടും​ബ​വും പ​രീ​ക്ഷി​ച്ച​ത്. കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചു. പാ​ട​ത്ത് കൊ​യ്ത്തി​ന് എം​എ​ൽ​എ ത​ന്നെ തു​ട​ക്ക​മി​ട്ടു.

ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ ത​രി​ശു ര​ഹി​ത മ​ണ്ഡ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു

Related posts