ഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൈക്കുഞ്ഞുമായി യുവതിയുടെ കുത്തിയിരിപ്പു സമരം; രാ​ഷ്ടീ​യ ഇ​ട​പെ​ട​ൽ മൂ​ലം ത​നി​യ്ക്ക് നീ​തി നി​ഷേ​ധി​ക്കപ്പെട്ടെന്ന് യുവതി

കു​മ​ളി: പോ​ലീ​സ് പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ആ​രം​ഭി​ച്ചു. കു​മ​ളി ഒ​ന്നാം മൈ​ൽ കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജേ​ശ്വ​രി​യാ​ണ് കൈ​കു​ഞ്ഞും കു​ട്ടി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

ഇ​ന്ന​ലെ ഇ​വ​രു​ടെ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​ക്കാ​ര​ൻ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച അ​യ​ൽ​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​വ​ർ കു​ട്ടി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ത്.

രാ​ഷ്ടീ​യ ഇ​ട​പെ​ട​ൽ മൂ​ലം ത​നി​യ്ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Related posts