ചിങ്ങം മഴയിൽ ..! മഴ വീണ്ടും ആരംഭിച്ചതോടെ ആഴപ്പുഴ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ; സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന മുന്നറിയിപ്പുമായി ആ​രോ​ഗ്യ​വ​കു​പ്പ്

ആ​ല​പ്പു​ഴ: ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ക​ന​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ട​ത്തോ​ടു​ക​ളി​ൽ ഒ​ഴു​ക്ക് കാ​ര്യ​മാ​യി ഇ​ല്ലാ​താ​യ​തോ​ടെ ഇ​വ​യും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ത്തോ​ടു​ക​ളാ​യ റാ​ണി തോ​ട്, ഷ​ഡാ​മ​ണി തോ​ട് എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള വീ​ടു​ക​ളും വെ​ള്ള​പ്പൊ​ക്ക് ഭീ​ഷ​ണി​യി​ലാ​ണ്.

വ​ലി​യ​കു​ളം, മു​ല്ലാ​ത്ത് വ​ള​പ്പ്, എം​ഒ വാ​ർ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡ്, ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ ലെ​യ്ൻ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ട​റോ​ഡു​ക​ളും വ​ഴി​ക​ളും വെ​ള്ള​ത്തി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ജ​ലം ഒ​ഴു​കി​മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യം പ​ല​യി​ട​ങ്ങ​ളി​ലു​മി​ല്ലാ​ത്ത​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം.

ജൈ​വ, അ​ജൈ​വ മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ള്ള ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത് ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​മു​യ​ർ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts