മഴ വീണ്ടും ശക്തമായി; കോട്ടയം ജില്ലയിൽഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ജ​ല​നി​ര​പ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയിൽ ജനങ്ങൾ

കോ​ട്ട​യം: ജി​ല്ല​യി​ൽ വീ​ണ്ടും മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണു ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോറി​റ്റി ജി​ല്ലാ ക​ള​ക്ട​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂറും പ്ര​വ​ർ​ത്തി​പ്പി​ക്കും. വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌‌ട​ർ ഡോ.​ബി.​എ​സ് തി​രു​മേ​നി റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​ക്കെട്ടി​ലും ഇ​റ​ങ്ങ​രു​ത്. മ​ര​ങ്ങ​ൾ​ക്ക് താ​ഴെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​ത്. കു​ട്ടി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലും കു​ള​ത്തി​ലും ചി​റ​ക​ളി​ലും പു​ഴ​ക​ളി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴിവാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​റു​മാ​യി (1077) ബ​ന്ധ​പ്പെ​ട​ണം.

ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പി​രി​ച്ചു​വി​ട്ട​ത്. നി​ല​വി​ൽ കൈ​പ്പു​ഴ എ​സ്കെ​വി എ​ൽ​പി സ്കൂ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രാ​ണു ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു
മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു​തു​ട​ങ്ങി. മീ​ന​ച്ചി​ലാ​റ്റി​ലൂ​ടെ​യു​ള്ള വെ​ള്ളം​വ​ര​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ ര​ണ്ടാ​മ​തും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ. ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​മ​ര​ക​ത്ത് ഒ​രു വീ​ടു​കൂ​ടി ത​ക​ർ​ന്നു.

ക​ന​ത്ത മ​ഴ​യി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി​ നി​ൽ​ക്കു​ക​യാ​ണ്. പു​ര​യി​ട​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം നി​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വന്നത്. വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി​യതോടെ പല കുടുംബങ്ങളും ആശങ്കയിലാണ്.

കോ​ട്ട​യം ന​ഗ​ര​ത്തി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ കു​മ്മ​നം, മ​ര്യാ​തു​രു​ത്ത്, വേ​ളൂ​ർ, കാ​രാ​പ്പു​ഴ, തി​രു​വാ​ർ​പ്പ്, പ​തി​നാ​റി​ൽ​ചി​റ, പ​തി​ന​ഞ്ചി​ൽ​ച്ചി​റ, ഇ​ല്ലി​ക്ക​ൽ, കാ​ഞ്ഞി​രം, ചെ​ങ്ങ​ളം, ചു​ങ്കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

 

Related posts