ഒടുവിൽ ശരിയാക്കിക്കൊടുത്തു; രാ​ജ്യ​സ​ഭാ സീ​റ്റ് ന​ഷ്ട​പ്പെ​ട്ട ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റ് ന​ഷ്ട​മാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ സ​ർ​ക്കാ​രി​ന്‍റെ നാ​ലു മി​ഷ​നു​ക​ളു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​ന് പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഒ​രു പ​ദ​വി​യും ന​ൽ​കി​യി​രു​ന്നി​ല്ല.

നി​ല​വി​ൽ ഒ​ഴി​വു വ​ന്ന രാ​ജ്യ​സ​ഭാ സീ​റ്റ് ചെ​റി​യാ​ൻ ഫി​ലി​പ്പി​നു ല​ഭി​ക്കു​മെ​ന്നു വ്യാ​പ​ക പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം, ആ​ർ​ദ്രം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, ലൈ​ഫ് എ​ന്നീ നാ​ലു മി​ഷ​നു​ക​ളു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യാ​ണു ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ നി​യ​മി​ച്ച​ത്. ക​ഴി​ഞ്ഞ വി.​എ​സ്. സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു കെ​ടി​ഡി​സി ചെ​യ​ർ​മാ​നാ​യി​രു​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജി​ന് സ​ഹ​ക​ര​ണ വ​കു​പ്പു സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി. സ​ഹ​ക​ര​ണ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി. ​വേ​ണു​ഗോ​പാ​ലി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പു സെ​ക്ര​ട്ട​റി​യു​ടെ പൂ​ർ​ണ ചു​മ​ത​ല​യും ന​ൽ​കി.

Related posts