വോ​ട്ട് ബാ​ങ്കില്ലാ​ത്ത​വ​രു​ടെ അ​വ​ശ​ത​യും ക​ഷ്ട​പ്പാ​ടും സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ല; വി​ശ്വാ​സി​ക​ൾ​ക്ക് എ​വി​ടെ​യും പ്ര​വേ​ശി​ക്കാ​നും ആ​രാ​ധി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണമെന്ന് വെള്ളാപ്പള്ളി

ചാ​ത്ത​ന്നൂ​ർ: ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്‍റെ ഉ​ച്ചി​ഷ്ട​ങ്ങ​ൾ ഇ​ന്നും കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​യി എ​സ്എ​ൻഡിപി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.​ ത​ഴു​ത്ത​ല മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ അ​വി​ട്ടം തി​രു​നാ​ൾ ഉൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​ന​വി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ക്ഷേ​ത്ര​ങ്ങ​ളി​ൽ ശാ​ന്തി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത പോ​ലും ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി.​

വോ​ട്ട് ബാ​ങ്ക​ില്ലാ​ത്ത​വ​രു​ടെ അ​വ​ശ​ത​യും ക​ഷ്ട​പ്പാ​ടും സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ല. വി​ശ്വാ​സി​ക​ൾ​ക്ക് എ​വി​ടെ​യും പ്ര​വേ​ശി​ക്കാ​നും ആ​രാ​ധി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണം. ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ളാ​യി ക്ഷേ​ത്ര​ങ്ങ​ൾ മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ന​വി​ക സ​മ്മേ​ള​നം ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ബി.​ബി.​ഗോ​പ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ട്ടി​യം എ​ൻ.​അ​ജി​ത് കു​മാ​ർ, വി.​പി.​ഷു​ഹൈ​ബ് മൗ​ല​വി, പ്ര​ഫ.​ല​തി​ക, ബി​ജു ശി​വ​ദാ​സ​ൻ, പു​ത്തൂ​ർ രാ​ജ​ൻ, വി​ജ​യ​രാ​ജു, ത​ഴു​ത്ത​ല എ​ൻ.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts