നിങ്ങൾക്ക് നിന്തലറിയുമോ‍?   വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി വിദ്യാർഥികൾ; നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം സ്കൂ​​ൾ സി​​ല​​ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന സ​​ന്ദേ​​ശം  അധികാരികളിലെത്തിക്കാൻ നാളെ അവർ നീന്തിത്തുടങ്ങും

കു​​മ​​ര​​കം: നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം സ്കൂ​​ൾ സി​​ല​​ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന സ​​ന്ദേ​​ശം അ​​ധി​​കാ​​രി​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ൽ നീ​​ന്തി​​ക്ക​​ട​​ക്കും. വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മു​​ള്ള ഭാ​​ഗ​​മാ​​ണു മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ നീ​​ന്തി​​ക്ക​​ട​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

നാ​​ളെ രാ​​വി​​ലെ 6.30നു ​​കു​​മ​​ര​​കം ബോ​​ട്ടു​​ജെ​​ട്ടി ക​​ട​​വി​​ൽ​​നി​​ന്നും മു​​ഹ​​മ്മ ല​​ക്ഷ്യ​​മാ​​ക്കി പ​​രി​​ശീ​​ല​​ക​​ൻ സ​​ജി വാ​​ള​​ശേ​​രി​​ക്കൊ​​പ്പം കൃ​​ഷ്ണ​​വേ​​ണി(12), സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ആ​​ദി​​ത്യ സാ​​ബു (11), അ​​ദ്വൈ​​ത് സാ​​ബു(9) എ​​ന്നി​​വ​​രാ​​ണ് നീ​​ന്തു​​ന്ന​​ത്. കൊ​​ച്ചി ഇ​​ട​​പ്പ​​ള്ളി മ​​ധു​​ക​​പ്പി​​ള്ളി​​യി​​ൽ എം.​​പി. സാ​​ബു​​-ര​​മ്യാ സാ​​ബു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണി​​വ​​ർ.

ആ​​ലു​​വാ ഗോ​​ഡ്സ് ഓ​​ണ്‍ പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് ആ​​ദി​​ത്യ സാ​​ബു, ഇ​​തേ സ്കൂ​​ളി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് അ​​ദ്വൈ​​ത് സാ​​ബു. ആ​​ലു​​വാ നി​​ർ​​മ്മ​​ല ഹൈ​​സ്കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി കൃ​​ഷ്ണ​​വേ​​ണി, അ​​ശോ​​ക​​പു​​രം പ​​ള്ളി​​ക്കു​​ന്ന് മാ​​ട​​വ​​ന​​പ്പ​​റ​​ന്പി​​ൽ ഷി​​ബു​​-ര​​ജ​​ഞ്ജി​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്.

ക​​ഴി​​ഞ്ഞ എ​​ട്ടു വ​​ർ​​ഷ​​മാ​​യി നി​​ര​​വ​​ധി പേ​​രെ സ​​ജി നീ​​ന്ത​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ചു​​ണ്ട്. മാ​​ളു ഷെ​​യ്ക്ക് എ​​ന്ന വി​​ദ്യാ​​ർ​​ഥി​​നി ക​​ഴി​​ഞ്ഞ വ​​ർ​​ഷം വേ​​ന്പ​​നാ​​ട്ടു കാ​​യ​​ൽ‍​ഒ​​ന്പ​​തു കി​​ലോ​​മീ​​റ്റ​​ർ നീ​​ന്തി​​ക്ക​​ട​​ന്ന​​തും സ​​ജി വാ​​ള​​ശേ​​രി​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ നീ​​ന്ത​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.

ദീ​​പ അ​​ഭി​​ലാ​​ഷ്, വി.​​എ​​സ്. പ്ര​​ദീ​​പ്കു​​മാ​​ർ, എ.​​വി. തോ​​മ​​സ്, പി.​​എ. ഹ​​രി​​ശ്ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നീ​​ന്ത​​ൽ ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ൽ നീ​​ന്തി മു​​ഹ​​മ്മ ബോ​​ട്ടു​​ജെ​​ട്ടി​​യി​​ൽ എ​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​ളു ഷെ​​യ്ക്ക് സ്വീ​​ക​​രി​​ക്കും. അ​​നു​​മോ​​ദ​​ന ച​​ട​​ങ്ങി​​ൽ മു​​ഹ​​മ്മ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന​​ന്‍റ് മാ​​യ മ​​ജു ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കും.

Related posts