വ്യക്തിവൈരാഗ്യം തീർക്കാൻ അ​ധ്യാ​പ​ക​നെ കള്ളക്കേസിൽ കുടുക്കി പുറത്താക്കി; തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും കുട്ടികളും


ആ​ല​പ്പു​ഴ: പോ​ക്സോ കേ​സി​ൽ കു​ടു​ക്കി പ്ര​തി​യാ​ക്കി മാ​നേ​ജ്മെ​ന്‍റ്് സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ എ​സ്.

വേ​ണു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ത്ത മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​നെ തി​രി​ച്ച​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ്യ​ക്തി വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ഒ​രു അ​ധ്യാ​പ​ക​നോ​ട് ക്രൂ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം.

കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​തി നാൽ വി​ധി എ​ന്തു​ത​ന്നെ ആ​യാ​ലും നി​ല​വി​ലെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് വേ​ണു​വി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ. ര​മേ​ശ​ൻ, ശാ​ന്ത ഗോ​പി​നാ​ഥ്, ടോ​ണി, കെ.​പി.​സി. നാ​യ​ർ, എ​ൻ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment