റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലോ ബ​സ് സ്റ്റാ​ന്‍​ഡി​ലോ ഇ​റ​ക്ക​രു​ത്! എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കും; ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കും

കോ​ഴി​ക്കോ​ട്: എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​ദ്ദേ​ശി​ച്ചു.

കോ​വി​ഡ്- 19 (കൊ​റോ​ണ) വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. രോ​ഗാ​ണു വാ​ഹ​ക​രാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തൊ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലോ ബ​സ് സ്റ്റാ​ന്‍​ഡി​ലോ ഇ​റ​ക്ക​രു​ത്. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ല്‍ ഹോ​ട്ട​ലി​ലോ ഷോ​പ്പി​ങ് മാ​ളി​ലോ ഇ​റ​ക്കാ​നും പാ​ടി​ല്ല.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ ക​യ​റി​യാ​ലു​ട​ന്‍ അ​വ​രു​ടെ പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും ചോ​ദി​ച്ചു വാ​ങ്ങി ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ അ​റി​യി​ക്ക​ണം.

ഇ​തി​നാ​യി ജി​ല്ല​യി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യും ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ യോ​ഗം ഉ​ട​ന​ടി വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മാ​സ്‌​ക് ധ​രി​ക്കു​ക, വാ​ഹ​ന​ത്തി​ല്‍ എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ താ​ഴ്ത്തി​വെ​ക്കു​ക തു​ട​ങ്ങി ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് നേ​ര​ത്തെ ന​ല്‍​കി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​നും നി​ര്‍​ദ്ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ , ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment