ജാതിമത വിഭാഗീയത വർത്തമാന കാലത്തിന് ആപത്കരമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

കൊ​ല്ലം :പ​ഴ​യ​കാ​ല ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ വേ​ലി​ക്കെ​ട്ടി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ലെ​ന്നും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ ജാ​തി​മ​ത വി​ഭാ​ഗീ​യ​ത​ക​ൾ വ​ള​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1930 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ കേ​ര​ള​ത്തി​ൽ സ​വ​ർ​ണ അ​വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ കു​ഴി​ച്ചു മൂ​ട​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന പി ​എ​സ് രാ​ജേ​ന്ദ്ര​ന്‍റെ നാ​ലാം​ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പി ​എ​സ് രാ​ജേ​ന്ദ്ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​രാ​മ​ഭ​ദ്ര​ൻ, എ​സ് സു​വ​ർ​ണ​കു​മാ​ർ, ആ​ർ കെ ​ശ​ശി​ധ​ര​ൻ​പി​ള്ള, പ്രൊ​ഫ. ജി ​മോ​ഹ​ൻ​ദാ​സ്, എ​ൻ മോ​ഹ​ന​ൻ, എ​സ് ശ്രീ​കു​മാ​ർ, ആ​ദി​ക്കാ​ട് മ​ധു, മം​ഗ​ല​ത്ത് രാ​ഘ​വ​ൻ, മു​ഖ​ത്ത​ല സു​ഗ​ത​ൻ , എം ​എം സ​ഞ്ജീ​വ് കു​മാ​ർ , പ​ട്ട​ത്താ​നം ജോ​ർ​ജ്ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts