മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ദ്യ​യ്ക്കു മോ​ഹം

vidya2204ക​മ​ലാ സു​ര​യ്യ​യു​ടെ ജീ​വി​തം ആ​ധാ​ര​മാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​മി​യി​ൽ ആ​ദ്യം നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തു വി​ദ്യാ​ബാ​ല​നെ​യാ​യി​രു​ന്നു. മാ​ധ​വി​കു​ട്ടി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ന് ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു താ​നെ​ന്നും എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ത​ന്‍റെ ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ വി​ക​സി​ച്ചു വ​ന്നി​ല്ല എ​ന്നും വി​ദ്യ ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്നു സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണു ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റു​ന്ന​ത് എ​ന്നു വി​ദ്യ പ​റ​ഞ്ഞു. എ​ല്ലാ മ​ര്യാ​ദ​ക​ളും പാ​ലി​ച്ചു തി​ക​ച്ചും പ്ര​ഫ​ഷ​ണ​ലാ​യാ​ണു താ​ൻ പിന്മാ​റി​യ​തെ​ന്നു വി​ദ്യ മു​ന്പു പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണം എ​ന്ന​തു വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​ണെ​ന്നും വി​ദ്യ പ​റ​യു​ന്നു.

ആമിയു ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​ണു വി​ദ്യ പ്രോ​ജ​ക്ടി​നൊ​പ്പം ഉ​ണ്ടാ​വി​ല്ലെ​ന്ന കാ​ര്യം അ​റി​യി​ച്ച​തെ​ന്നും ഇ​തു ത​നി​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി എ​ന്നും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ക​മ​ൽ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റി​യ​തി​ൽ ത​നി​ക്കു പ​ശ്ചാ​ത്ത​ാപം ഇ​ല്ല എ​ന്നും വി​ദ്യ പ​റ​യു​ന്നു. വി​ദ്യ പിന്മാ​റി​യ റോ​ളി​ൽ ആ​മി​യി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​തു മ​ഞ്ജു വാ​ര്യ​രാ​ണ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​ന്ന​യൂ​ർ​കു​ള​ത്ത് മാ​ർ​ച്ച് 24 ന് ​ആ​രം​ഭി​ച്ചു.

Related posts