വി​ദ്യ​യു​ടേത് അ​റ​സ്റ്റ് നാ​ട​കം; ആ​ർ​ഷോ​യെ ചോ​ദ്യംചെ​യ്താ​ല്‍ നി​ഖി​ലി​നെ ക​ണ്ടെ​ത്താമെന്ന് ചെ​ന്നി​ത്ത​ല


കാ​സ​ര്‍​ഗോ​ഡ്: വ്യാ​ജ​രേ​ഖ കേ​സി​ല്‍ മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് കെ.​വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന് സ​മ​യം ന​ല്‍​കി​യ ശേ​ഷ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​പ്പോ​ള്‍ നി​ഖി​ലി​നും അ​തി​നു​ള്ള സ​മ​യം ന​ല്‍​കു​ക​യാ​ണ്. എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ ആ​ര്‍​ഷോ​യെ ചോ​ദ്യം​ചെ​യ്താ​ല്‍ നി​ഖി​ലി​ന്‍റെ ഒ​ളി​ത്താ​വ​ളം എ​വി​ടെ​യാ​ണെ​ന്ന​റി​യാ​മെ​ന്നും ചെ​ന്നി​ത്ത​ല കാ​സ​ര്‍​ഗോഡ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യു​ള്ള നാ​ട​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

നി​ഖി​ലി​ന് സീ​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്ത​ത് ആ​ല​പ്പു​ഴ​യി​ലെ സി​പി​എം നേ​താ​വ് ബാ​ബു​ജാ​നാ​ണ്. ഇ​തി​ന്‍റെ​യെ​ല്ലാം തെ​ളി​വു​ക​ള്‍ ഇ​ല്ലാ​താ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ നി​ഖി​ലി​നെ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യു​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment