കടന്നു വരൂ കടന്നു വരൂ…വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് രാഷ്ട്രീയ സംഘടന ! ചവിട്ടൊന്നിന് നല്‍കുന്നത് 1001 രൂപ…

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്റെ പ്രഖ്യാപനം. തേവര്‍ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് തങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയ്‌ക്കെതിരേ കൈയ്യേറ്റ ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. ബംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുന്‍പ് വിമാനത്തില്‍ വെച്ച് വിജയ് സേതുപതി തേവര്‍ സമുദായത്തെയും തേവര്‍ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തില്‍ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹിന്ദു മക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍…

Read More

800 സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു ! വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ ബലാല്‍സംഗ ഭീഷണി…

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതായി നടന്‍ വിജയ് സേതുപതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഈ ട്വിറ്റര്‍ വന്നതിനു പിന്നാലെ അക്കൗണ്ടിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു. മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ്…

Read More

സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത് ! ആരാധകര്‍ക്ക് ഉമ്മ കൊടുത്ത് തുടങ്ങിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി…

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജനപ്രിയ നായകന്‍ ജയറാമും ഒന്നിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് അണിയറയില്‍ പുരോഗമിക്കുകയാണ്. മക്കള്‍ സെല്‍വന്റെ മലയാളത്തിലെ അരങ്ങേറ്റം മലയാളി മക്കളെല്ലാം കാത്തിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ വരുന്ന ആരാധകരെ ചുംബിക്കുന്നത് വിജയ് സേതുപതിയുടെ മാത്രം പ്രത്യേകതയാണ്. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചുംബനത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തി. ‘മനുഷ്യനെ വെവ്വേറെ തലങ്ങളില്‍ കാണാന്‍ എനിക്ക് ഇഷ്ടമല്ല. എല്ലാ മനുഷ്യരും ഒരു പോലെയാണ്. സ്‌നേഹം പങ്കു വയ്ക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യര്‍ മനുഷ്യരാകുന്നത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ആദ്യമാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’…

Read More

അങ്ങേയറ്റം വിഷമത്തോടെയാണ് ഇത് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണിത് ! വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് താന്‍ പുറത്തുപോയതല്ല തന്നെ പുറത്താക്കിയതെന്ന് അമല പോള്‍…

വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞു പോയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും നടി അമല പോള്‍.താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട് ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാര്‍ നിര്‍മിക്കുന്ന വിഎസ്പി 33 (താല്‍ക്കാലിക പേര്) എന്ന ചിത്രത്തില്‍ നിന്നുമാണ് അമലയെ പുറത്താക്കിയത്. പിന്നീട് അമലയ്ക്ക് പകരം മേഘ ആകാശ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. ആടൈ ടീസറിനു ലഭിച്ച വമ്പന്‍ പ്രതികരണത്തോടെ പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണ് അമലയെ പുറത്താക്കിയതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി അമല തന്നെ രംഗത്തുവന്നത്. അമലയുടെ പ്രസ്താവന ഇങ്ങനെ…’അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ്…

Read More

കാക്കിയണിഞ്ഞ് ഓട്ടോക്കാരനായി വിജയ് സേതുപതി ! തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഷൂട്ടിംഗിനായി ആലപ്പുഴയില്‍ എത്തിയ ‘മക്കള്‍ സെല്‍വന്‍’ ആരാധകരെ അദ്ഭുതപ്പെടുത്തിയത് ഇങ്ങനെ…

ഒരു പക്ഷെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് കഴിഞ്ഞാല്‍ വിജയ് സേതുപതിയെപ്പോലെ സമീപകാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു തമിഴ്താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത് വിനയവും ഇടപെടലുകളുമൊക്കെ ആണ്. ഇപ്പോളിതാ നടനോടുള്ള ഇഷ്ടവും നടന് കേരള ജനതയോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനായി ആലപ്പുഴയിലെത്തിയ നടന് ആരാധകര്‍ നല്കുന്ന സ്‌നേഹവും നടന്‍ അവരോട് കാട്ടുന്ന അടുപ്പവുമായി വീഡിയോയില്‍ ഉള്ളത്. ‘മക്കള്‍ സെല്‍വന്‍’ എന്നറിയപ്പെടുന്ന നടന്‍ ആലപ്പുഴയില്‍ എത്തിയതറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ തടിച്ചു കൂടിയത്. ഇതോടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകര്‍ക്കിടയിലൂടെ ലുങ്കിയും കാക്കി കുപ്പായുമണിഞ്ഞെത്തിയ നടന്‍ നടന്ന് നീ്ങ്ങുകയായിരുന്നു. മാത്രമല്ല നോക്കി നിന്ന കാണികള്‍ കൈ കൊടുക്കുകയും ചെയ്തു. വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍…

Read More

അഭിനയത്തില്‍ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയില്‍ കൂടി അദ്ദേഹം സഞ്ചരിക്കും ! വിജയ് സേതുപതിയെ അകമഴിഞ്ഞു പ്രശംസിച്ച് സ്റ്റൈല്‍ മന്നന്‍

വിജയ് സേതുപതിയെ ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും സ്റ്റൈല്‍ മന്നന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ റീലീസ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് തലൈവര്‍ ഇക്കാര്യം പറഞ്ഞത്. രജനീകാന്തിന്റെ വാക്കുകളിങ്ങനെ. ‘വിജയ് സേതുപതിയെ കണ്ടു, പരിചയപെട്ടു, ഒപ്പം അഭിനയിച്ചു. ഒരു നല്ല നടനാണദ്ദേഹം. ആ അഭിനയം അടുത്തു നിന്നു കണ്ടപ്പോളാണ് അദ്ദേഹം ഒരു മഹാനടനാണെന്നു മനസ്സിലായത്. ഓരോ ഷോട്ടിനു മുന്‍പും ആ ഷോട്ടിന് മുന്‍പ് എന്ത് സംഭവിച്ചു, അതിനു ശേഷം എന്താണ് കഥയില്‍ സംഭവിക്കുന്നത്, കഥാപാത്രത്തിന്റെ മാനസിക നില എന്താണ് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ഭേദപ്പെടുത്തി, വേറെ ലെവല്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും താരം അഭിപ്രായപ്പെട്ടു. ഒരു നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു…

Read More

സിനിമയിലെ പ്രണയം അവര്‍ ജീവിതത്തിലും ആവര്‍ത്തിച്ചുവോ ? 96ല്‍ റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ തമ്മില്‍ കടുത്ത പ്രണയമെന്ന് വാര്‍ത്ത…

പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96. ചിത്രം കേരളത്തിലും വമ്പന്‍ഹിറ്റാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടവര്‍ കണ്ടവര്‍ പറയുന്നു. Myself @AadhityaBaaskar and @Gourayy are just friends. Bestestest friends. We are not in a relationship. Please try to understand that Actors do have Personal Life. Thank you😊#stopspreadingfakenews Thanks for supporting #96TheMovie — Aadhitya Baaskar (@AadhityaBaaskar) October 8, 2018 ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ കുട്ടി റാമും ജാനുവുമായി എത്തിയത്. സ്‌കൂള്‍ സൗഹൃദവും പ്രണയവും അതിമനോഹരമായാണ്…

Read More

തമിഴ് സിനിമാലോകം ഇത്രയും അധഃപതിച്ചതാണെന്ന് ലോകം മനസ്സിലാക്കണം; വിജയ് സേതുപതിയുടെ 96ന്റെ കഥ തന്റേതെന്ന ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിനെതിരെ ഒരു ഗുരുതര ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്തെത്തി. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നുവെന്നും അത് മോഷ്ടിച്ചാണ് 96 നിര്‍മ്മിച്ചതെന്നുമാണ് വിച്ചു എന്ന യുവാവ് ആരോപിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടു. വിച്ചുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ. ഞാന്‍ ജീവിച്ച എന്റെ കഥ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവായ നന്ദഗോപാലിനോട് ഞാന്‍ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങള്‍ മനസിലാക്കണം.’ കഴിവുള്ളവര്‍ക്ക്…

Read More

കലിപ്പ് തീരുന്നില്ല ! ജീവയുടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെത്തിയ വിജയ് സേതുപതിയുടെ ‘കലിപ്പ്’ കണ്ട് ഞെട്ടി സംഘാടകര്‍; വീഡിയോ വൈറല്‍

തമിഴ് സിനിമയിലെ ഇപ്പോഴത്തെ മിന്നും താരമാണ് വിജയ് സേതുപതി. സിനിമകളുടെ വ്യത്യസ്ഥത കൊണ്ടും പ്രകടനമികവു കൊണ്ടും ഇങ്ങ് കേരളത്തില്‍ വരെ വിജയ് സേതുപതി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിയില്ലാത്തതും വിജയ് സേതുപതിയുടെ പ്രത്യേകതയാണ്. വിജയ് സേതുപതിയുടെ ആ നിലപാടുകളുടെ ചൂട് ആണ് ജീവയുടെ കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കണ്ടത്. ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്. ഓഡിയോ ലോഞ്ചിലെത്തിയ നിര്‍മാതാക്കള്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍  പരസ്പരമുള്ള വിഴുപ്പലക്കല്‍ തുടങ്ങിയപ്പോഴാണ് വേദിയിലെ മറ്റ് അതിഥികളോടു യാത്ര പറഞ്ഞ് വിജയ് സേതുപതി വേദി വിടാനൊരുങ്ങിയത്. വിജയ് സേതുപതിയുടെ ഇത്തരത്തില്‍ പെരുമാറിയതിനെത്തുടര്‍ന്നാണ് രംഗം ഒന്നു ശാന്തമായത്.സംഘാടകരുടെ…

Read More