നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു! സി​നി​മ​യി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ആയിരുന്ന വി​ജ​യ​ൻ പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​മാ​റ്റു​ക​യാ​യി​രു​ന്നു

പാ​ല​ക്കാ​ട്: ച​ല​ച്ചി​ത്ര ന​ട​ൻ വി​ജ​യ​ൻ പെ​രി​ങ്ങോ​ട്(66) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് പെ​രി​ങ്ങോ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

സി​നി​മ​യി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ആയിരുന്ന വി​ജ​യ​ൻ പി​ന്നീ​ട് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​മാ​റ്റു​ക​യാ​യി​രു​ന്നു. 1983ൽ ​പി.​എ​ൻ. മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ‘അ​സ്ത്രം’​എ​ന്ന ചി​ത്ര​മാ​ണ് ആ​ദ്യ ചി​ത്രം. പി​ന്നീ​ട് നാ​ൽ​പ്പ​തി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ലാ​ല്‍​ജോ​സ് തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ്രീ​ധ​ര​ന്‍റെ ഒ​ന്നാം തി​രു​മു​റി​വ്, മീ​ശ മാ​ധ​വ​ൻ, കി​ളി​ച്ചു​ണ്ട​ന്‍ മാ​മ്പ​ഴം, പ​ട്ടാ​ളം, ക​ഥാ​വ​ശേ​ഷ​ൻ, അ​ച്ചു​വി​ന്‍റെ അ​മ്മ, വ​ട​ക്കും​നാ​ഥ​ൻ, സെ​ല്ലൂ​ലോ​യ്ഡ്, ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​പ്പ് തു​ട​ങ്ങി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

Related posts