വിദഗ്ധരുടെ സഹായത്തോടെ നെതർലാൻഡ്സിൽ ആത്മഹത്യ ചെയ്യാൻ സാധിക്കുന്നതാണ്. ‘അസിസ്റ്റഡ് സൂയിസൈഡ്’ എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ ഇതിന് തക്കതായ കാരണം വേണം. ഒരു യുവതി അടുത്തിടെ ഇവിടെ ദയാവധത്തിന് വിധേയയായിരുന്നു.
ലോറൻ ഹൂവ് എന്ന യുവതിക്ക് മയാൾജിക് എൻസഫലോ മൈലൈറ്റിസ് എന്ന അസുഖമായിരുന്നു. വർഷങ്ങളായി ഈ അവസ്ഥ കാരണം വലിയ പ്രയാസത്തിലായിരുന്നു. പിന്നാലെയാണ് അസിസ്റ്റഡ് സൂയിസൈഡ് നടത്താനുള്ള തീരുമാനം 28 -കാരിയായ ലോറൻ എടുക്കുന്നത്. അങ്ങനെ അവൾ ജനുവരി 24 -ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് ആളുകൾ വേദനയോടെ അവളെ ഓർക്കുന്നതിന് പകരം പുഞ്ചിരിയോടെ ഓർക്കാനായുള്ള ഒരു പോസ്റ്റും അവൾ പങ്കുവച്ചു.“ഇത് എന്റെ അവസാന ട്വീറ്റായിരിക്കും. എല്ലാവരുടേയും സ്നേഹത്തിന് നന്ദി. ഞാൻ കുറച്ചുകൂടി വിശ്രമിക്കാനും എന്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനും യാത്രയാവുകയാണ്. എന്നിൽ നിന്നുള്ള അവസാന മോർബിഡ് മീം ആസ്വദിക്കൂ“ എന്നാണ് അവൾ കുറിച്ചത്.
അവളുടെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 2019 -ലാണ് അവൾക്ക് മയാൾജിക് എൻസഫലോ മൈലൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ആ വർഷം മുതൽ താൻ അതിനോട് നടത്തുന്ന പോരാട്ടങ്ങളും അനുഭവിക്കുന്ന വേദനകളും എല്ലാം നേരത്തെ തന്നെ അവൾ പറഞ്ഞിരുന്നു. ഒപ്പം ആ അസുഖത്തെ കുറിച്ചുള്ള ബോധവൽക്കരണവും അവൾ നടത്തിയിരുന്നു.
https://twitter.com/dutchlauren/status/1751186700313788636?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1751186700313788636%7Ctwgr%5E0032ef525ca0eef13e530e887c66388df4e2e38d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fdutchlauren%2Fstatus%2F1751186700313788636%3Fref_src%3Dtwsrc5Etfw
