കർണനാകാൻ തടിവയ്ക്കാൻ ഒരുങ്ങുകയാണ് വിക്രം. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തിനും റെഡിയാകാറുള്ള വിക്രത്തിന്റെ പല രൂപമാറ്റങ്ങളും ഇതിനോടകം പ്രേക്ഷകർ കണ്ടതാണ്. ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണയ്ക്കുവേണ്ടിയാണ് താരം വണ്ണം വയ്ക്കാൻ ഒരുങ്ങുന്നത്.
ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് വേണ്ടി ശരീരം അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് താരം. ഇത് സംബന്ധിച്ച ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.