മദ്യത്തില്‍ വെള്ളത്തിന് പകരം ഒഴിച്ചത് വിനാഗിരി ? രക്തം ഛര്‍ദ്ദിച്ച് 42കാരന്‍ മരിച്ചു; മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ലെ 42കാ​ര​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍.

കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് വ​ര​കു​ന്ന് കോ​ള​നി​യി​ലെ ക​രീം മ​രി​ച്ച​ത് മ​ദ്യ​ത്തി​ല്‍ വെ​ള്ള​ത്തി​ന് പ​ക​രം വി​നാ​ഗി​രി ഒ​ഴി​ച്ചു​കൊ​ടു​ത്ത​തി​നാ​ലാ​ണെ​ന്ന് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​ത് കൊ​യി​ലാ​ണ്ടി​യി​ലെ ഒ​രു ബാ​റി​ന് അ​ടു​ത്തു​ള്ള അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ ബാ​റി​ന് സ​മീ​പ​ത്താ​ണ് ര​ക്തം ഛര്‍​ദ്ദി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​രീ​മി​നെ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്ന് യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബാ​റി​ന് സ​മീ​പ​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്.

ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ ബാ​റി​ലേ​തി​ന് സ​മാ​ന​മാ​യി പെ​ഗ്ഗ് വി​ല​യ്ക്ക് മ​ദ്യം വി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

ക​ട​യി​ല്‍ സ്ഥി​ര​മാ​യി വ​ലി​യ അ​ള​വി​ല്‍ വി​നാ​ഗി​രി സൂ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും ക​രീ​മി​ന് വെ​ള്ള​ത്തി​ന് പ​ക​രം വി​നാ​ഗി​രി മ​ദ്യ​ത്തി​ല്‍ ചേ​ര്‍​ത്ത് ന​ല്‍​കി​യെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ഇ​തോ​ടെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പി​ന്നാ​ലെ പോ​ലീ​സും ഫൊ​റ​ന്‍​സി​ക് വി​ഭാ​ഗ​വും ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment