ക്വട്ടേഷൻ ഏറ്റെടുത്ത ഗുണ്ട വിനിത് ചില്ലറക്കാരനല്ല ; ഇനി പിടികൂടാനുള്ളത് ക്വട്ടേഷൻ കൊടുത്ത ചങ്ങനാശേരിക്കാരനെ


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ൽ മോ​ർ​ക്കു​ള​ങ്ങ​ര​യി​ൽ മീ​ൻ വി​ൽ​പ്പന​ക്കാ​ര​നാ​യ യു​വാ​വി​നെ ന​ടു​റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ൾ.

അ​യ്മ​നം മാ​ങ്കീ​ഴി​പ്പ​ടി​യി​ൽ വി​നീ​ത് സ​ഞ്ജ​യ​നെ(32)​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​നീ​തി​നെ ച​ങ്ങ​നാ​ശേ​രി സി​ഐ കെ.​ആ​ർ. പ്ര​ശാ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി സ്വ​ദേ​ശി രാ​ഹു​ലി​നാ(27)​ണ് ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ​ത്. വി​നീ​തി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ ഗു​ണ്ടാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ഷ്ണു (22), ബു​ധ​ലാ​ൽ (21), ആ​ദ​ർ​ശ് (20), രാ​ജീ​വ് (24), സ​ച്ചി​ൻ (21) എ​ന്നി​വ​രെ​ക്കൂ​ടി പോ​ലീ​സി​നു പി​ടി​കൂ​ടാ​നാ​യ​ത്.

ഇ​വ​ർ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നുകളിൽ കേ​സു​ക​ളു​ണ്ട്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡാ​ലോ​ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ക​യും അ​ക്ര​മ​ത്തി​നു വി​നീ​ത് സ​ഞ്ജ​യ​നു ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യും ചെ​യ്ത ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​രു ഗു​ണ്ട​യെ​ക്കൂ​ടി ഇ​നി പി​ടി​കൂ​ടാ​നുമു​ണ്ട്.

ഇ​യാ​ളെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

Related posts

Leave a Comment