കു​റെ കാലം പിന്നാലെ നടന്ന്‌ വി​വാ​ഹ​ഭ്യ​ർ​ഥ​ന നടത്തി! ഒടുവില്‍ യു​വ​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത​റി​ഞ്ഞ് യുവാവ് ചെയ്തുകൂട്ടിയത് ഇങ്ങനെ…

ചാത്തന്നൂർ: വി​വാ​ഹാ​ഭ്യ​ർ​ഥന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​രി​പ്പ​ള​ളി ക​രി​ന്പാ​ലൂ​ർ വി​ദ്യാ​ഭ​വ​നി​ൽ വി​പി​ൻ വി​ജ​യ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ കു​റെ കാ​ല​മാ​യി വി​വാ​ഹ​ഭ്യ​ർ​ഥ​ന​യു​മാ​യി യു​വ​തി​യു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത​റി​ഞ്ഞ് പാ​രി​പ്പ​ള​ളി​യി​ൽ സ്കൂ​ട്ട​ർ വ​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ യു​വ​തി​യെ ഇ​യാ​ൾ കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

മ​ട​ങ്ങി​യ എ​ത്തി​യ യു​വ​തി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​മാ​യി വീ​ണ്ട ും സ​മീ​പി​ച്ചെ​ങ്കി​ലും യു​വ​തി ഇ​യാ​ളു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ കാ​തി​ൽ​കി​ട​ന്ന ക​മ്മ​ൽ ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ പേ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ബ​ല​മാ​യി പി​ടി​ച്ച് വാ​ങ്ങി.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ പാ​രി​പ്പ​ള​ളി പ്ലാ​വി​ൻ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം നി​ൽ​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment