പതിനാറുകാരിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ അയാള്‍…! പെ​ണ്‍​കു​ട്ടി​യെ മാ​ന​ഹാ​നി വ​രു​ത്തി​യ ആ​ൾ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ

പരവൂർ: പെ​ണ്‍​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. പൂ​ത​ക്കു​ളം ഈ​ഴം വി​ള ആ​ദി​ത്യ ഭ​വ​നി​ൽ മ​ണി​ക്കു​ട്ട​ൻ (48) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യോ​ട് ദി​ന​പ​ത്രം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്രം എ​ടു​ക്കാ​ൻ വീ​ട്ടി​നു​ള​ളി​ൽ പ്ര​വേ​ശി​ച്ച കു​ട്ടി​ക്കൊ​പ്പം ക​യ​റി​യ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ മ​ട​ങ്ങി പോ​യ​തി​ന് ശേ​ഷം വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച പെ​ണ്‍​കു​ട്ടി തി​രി​കെ എ​ത്തി​യ അ​മ്മ​യോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പോലീസിൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള​ളി​ൽ ഇ​യാ​ളെ പൂ​ത​ക്കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടി.

പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നി​തി​ൻ​ന​ള​ൻ എഎ​സ്ഐ ര​മേ​ശ​ൻ, എ​സ്‌​സി​പി​ഒ ശോ​ഭ, സി​പി​ഒ മാ​രാ​യ ജ​യ​പ്ര​കാ​ശ്, ലി​ജൂ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment