ഇത് വളര്‍ച്ചാ മുരടിപ്പൊന്നുമല്ല ! മേലാല്‍ അങ്ങനെ ചെയ്യരുത്; വൈറലായ ബാലവിവാഹത്തില്‍ ആദ്യമായി പ്രതികരിച്ച് വരന്‍; സത്യാവസ്ഥ കേട്ട് ഞെട്ടി ആളുകള്‍…

ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഖമുദ്ര. മരണം പോലും ആഘോഷമാക്കുന്ന ഒരു സ്വഭാവം സോഷ്യല്‍ മീഡിയയ്ക്ക് കൈവന്നിരിക്കുകയാണ്.

മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയാവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. അടുത്തിടെ ഇത്തരത്തില്‍ കൊണ്ടാടിയത് ഒരു വിവാഹ ഫോട്ടോയാണ്.

ബാല്യം നിഴലിക്കുന്ന മുഖഭാവം ഉള്ള ദമ്പതികളായിരുന്നു വിവാഹ ഫോട്ടോയുടെ ഹൈലൈറ്റ്. ഇത് കണ്ടതും വിവാഹിതരും അവിവാഹിതരും ആയ മലയാളികളുടെ തനിനിറം കമന്റ് ബോക്‌സിലൂടെ പുറത്തുവന്നു.

ഇത് ബാലവിവാഹം ആണെന്നും രണ്ടു പേര്‍ക്കുമെതിരെയും രക്ഷിതാക്കള്‍ക്ക് എതിരെയും കേസെടുക്കണമെന്നും ഉള്ള ആക്രോഷങ്ങള്‍ വന്നു. എന്നാല്‍ ഇതിനു പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ എന്നതിന്റെ പേരില്‍ വ്യാജ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു.

ശ്രീലങ്കയിലെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജില്‍ പങ്കുവെച്ച ചിത്രങ്ങളാണ് നിമിഷനേരംകൊണ്ട് വൈറല്‍ ആയി മാറിയത്. നീതമി,ബുദ്ധിക എന്നീ ദമ്പതിമാരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടിയത്.

ചിത്രത്തിലെ വധുവിനെയും വരനെയും കണ്ട് 15 വയസ്സ് പോലും തോന്നിക്കാത്തതിന്നാല്‍ പലരും ഇത് ബാലവിവാഹം എന്ന് ഉറപ്പിച്ചു.ഇതിനിടെ ഇവര്‍ക്ക് ജന്മനാ സംഭവിച്ച വളര്‍ച്ച വൈകല്യം ഉള്ളവരാണെന്നും വരന് 28 വയസ്സും വധുവിന് 27 വയസ്സും ഉണ്ടെന്നും അതല്ല, ഏഴാം മാസത്തില്‍ ജനിച്ചവരാണ് ഇവരെന്നും അതിനാലാണ് വളര്‍ച്ച കുറവ് എന്നും പറഞ്ഞ് പോസ്റ്റുകള്‍ വന്നു.

പലരും വരന് വയസ്സ് കൂട്ടി തോന്നാന്‍ ആയി മീശയും താടിയും ഒക്കെ എഡിറ്റ് ചെയ്തു ഫോട്ടോ വികൃതമാക്കിയും പ്രചരിപ്പിച്ചു.എന്നാല്‍ സത്യാവസ്ഥ ബുദ്ധിക തന്നെ രംഗത്ത് എത്തിയിരിക്കുക ആണ്.

ആ യുവാവ് പറയുന്നതിങ്ങനെ…സുഹൃത്തേ,നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ദയവു ചെയ്തു പിന്‍വലിക്കുക,നിങ്ങള്‍ എന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ല.പക്ഷേ എന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഒന്നും ചെയ്യരുത്.ഏഴാം മാസത്തില്‍ ജനിച്ചതിനു ഒന്നുമല്ല എനിക്ക് 22 വയസ്സുണ്ട്.നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.പ്ലീസ് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ…എന്നാണ് ബുദ്ധികയുടെ കമന്റ്. ഈ ചിത്രങ്ങള്‍ കാരണം നവ ദമ്പതിമാരുടെ സ്വസ്ഥത പോലും നഷ്ടമായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Related posts

Leave a Comment