സ്പാ​നി​ഷ് ഫു​ട്ബോ​ൾ താ​രം ല​മീ​ൻ യ​മാ​ലി​ന്‍റെ സാ​ദൃ​ശ്യം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി കൊ​ല്ല​ത്തു​നി​ന്നൊ​രു ‘കേ​ര​ള യ​മാ​ൽ’

സ്പാ​നി​ഷ് ഫു​ട്ബോ​ൾ വ​ണ്ട​ർ​കി​ഡ് ല​മീ​ൻ യ​മാ​ലി​നോ​ട് വി​സ്മ​യി​പ്പി​ക്കു​ന്ന മു​ഖ​സാ​ദൃ​ശ്യ​മു​ള്ള മ​ല​യാ​ളി കൗ​മാ​ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. കൊ​ല്ലം ച​ക്കു​വ​ള്ളി സ്വ​ദേ​ശി​യും പെ​രു​വ​ഴി ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ൻ ജെ​യിം​സാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നാ​ടി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും താ​ര​മാ​യി മാ​റി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വ്ലോ​ഗ​റു​മാ​യ നി​ഖി​ൽ മ​നോ​ഹ​ർ അ​ല​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ട് ത​രം​ഗ​മാ​യ വീ​ഡി​യോ ഇ​തി​നോ​ട​കം 1.4 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. യ​മാ​ലി​ന്‍റെ അ​തേ ഹെ​യ​ർ​സ്റ്റൈ​ലും ചി​രി​യും മു​ഖ​ഭാ​വ​ങ്ങ​ളു​മാ​ണ് അ​ല​നെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​തി​ന് മു​ൻ​പ് വെ​റും 200 ഫോ​ളോ​വേ​ഴ്സ് മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന അ​ല​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​പ്പോ​ൾ 20,000ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ണ്ട്. യ​മാ​ലി​നെ​പ്പോ​ലെ ത​ന്നെ അ​ല​നും ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​ണ്. പെ​രു​വ​ഴി സ്കൂ​ൾ ടീ​മി​ലെ പ്ര​തി​രോ​ധ നി​ര​യി​ലാ​ണ് അ​ല​ൻ ക​ളി​ക്കു​ന്ന​ത്.

യ​മാ​ലു​മാ​യി സാ​ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​ർ​ജ​ന്‍റീ​ന​യു‌​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യാ​ണ് ത​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട ക​ളി​ക്കാ​ര​നെ​ന്ന് അ​ല​ൻ പ​റ​യു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ളി​ൽ അ​തി​ഥി​യാ​യി അ​ല​ന് ക്ഷ​ണ​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഫു​ട്ബോ​ൾ താ​രം ല​മീ​ൻ യ​മാ​ലി​ൽ നി​ന്ന് ഒ​രു സ​ന്ദേ​ശ​മെ​ങ്കി​ലും നേ​രി​ട്ട് ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഈ ​കൊ​ല്ലം​കാ​ര​ൻ കൗ​മാ​ര​ക്കാ​ര​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം.

 

 

 

Related posts

Leave a Comment