ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത് ആ​ൻ​ഡ്രോ​യി​ഡ് ഡി​വൈ​സ്; ബോ​ക്സ് തു​റ​ന്ന​പ്പോ​ൾ ചാ​ണ​കം!

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗി​ൽ വ​ൻ ത​ട്ടി​പ്പി​നി​ര​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി. സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത ആ​ൻ​ഡ്രോ​യി​ഡ് ഡി​വൈ​സി​ന് (ഫോ​ൺ/​ടാ​ബ്‌​ലെ​റ്റ്) പ​ക​രം യു​വാ​വി​ന് കൊ​റി​യ​റി​ൽ ല​ഭി​ച്ച​ത് ചാ​ണ​കം. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ദ​ങ്കൗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ആ​കാ​ശ് ന​ഗ​ർ എ​ന്ന യു​വാ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്.

ഏാ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​യാ​ൾ ഒ​രു വെ​ബ്‌​സൈ​റ്റ് വ​ഴി ഉ​പ​ക​ര​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സ​മ​യ​ത്ത് ത​ന്നെ തു​ക മു​ഴു​വ​നാ​യും ഡി​ജി​റ്റ​ലാ​യി അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​യോ​ടെ കൊ​റി​യ​ർ വ​ഴി പാ​ർ​സ​ൽ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ ആ​വേ​ശ​ത്തോ​ടെ പെ​ട്ടി തു​റ​ന്നു​നോ​ക്കി​യ ആ​കാ​ശ് ക​ണ്ട​ത് ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ത്തി​ന് പ​ക​രം ഉ​ണ​ങ്ങി​യ ചാ​ണ​ക​മാ​യി​രു​ന്നു.

വ​ഞ്ചി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സ്സി​ലാ​യ​തോ​ടെ യു​വാ​വ് പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വ് സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്ത വെ​ബ്‌​സൈ​റ്റ്, പ​ണ​മി​ട​പാ​ട് വി​വ​ര​ങ്ങ​ൾ, കൊ​റി​യ​ർ വി​ത​ര​ണ ശൃം​ഖ​ല എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​പ​രി​ചി​ത​മാ​യ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ നി​ന്നോ തേ​ർ​ഡ് പാ​ർ​ട്ടി സെ​ല്ല​ർ​മാ​രി​ൽ നി​ന്നോ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.


 

Related posts

Leave a Comment