കൈ​യി​ട്ടു​വാ​രി​യ​ത് പാ​വ​ങ്ങ​ളു​ടെ പ​ഞ്ചാ​ര​ക്കു​ട​ത്തി​ൽ…​സ​പ്ലൈ​കോ​യു​ടെ ഗി​ഫ്റ്റ്കാ​ര്‍​ഡു​ക​ളു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്; ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ പു​റ​ത്തി​റ​ക്കി​യ ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്കു പ​ഞ്ച​സാ​ര കൈ​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്കു​കൂ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. കീ​ര്‍​ത്തി നി​ര്‍​മ്മ​ല്‍ എ​ന്ന ക​മ്പ​നി​ക്കാ​ണു പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്ന് സ​ബ്‌​സി​ഡി​യി​ത​ര പ​ഞ്ച​സാ​ര കൈ​മാ​റി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ലെ മാ​വേ​ലി ക​സ്റ്റോ​ഡി​യ​ന്‍ ര​ജീ​ഷ് ര​വീ​ന്ദ്ര​നെ നേ​ര​ത്തേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

സ​പ്ലൈ​കോ ഹെ​ഡ് ഓ​ഫീ​സി​ലെ ഡെ​പ്യു​ട്ടി മാ​നേ​ജ​ര്‍ സ​ജീ​വ് പോ​ള്‍, അ​റ​ക്ക​പ്പ​ടി മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് അ​ഞ്ജു വി​ജ​യ​ന്‍, തു​റ​വൂ​ര്‍ മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് എ.​എ​സ്. സ​ന്ധ്യ, പാ​ലി​ശേ​രി മാ​വേ​ലി സ്റ്റോ​റി​ലെ എം. ​ആ​ര്‍. ദി​വ്യ, പോ​ഞ്ഞാ​ശേ​രി വി​ല്പ​ന​ശാ​ല​യി​ലെ എ​സ്. സൗ​മി​നി, ക​റു​കു​റ്റി മാ​വേ​ലി സ്റ്റോ​റി​ലെ മ​ഞ്ജു ആ​ന്‍റ​ണി, ശ്രീ​മൂ​ല​ന​ഗ​രം മാ​വേ​ലി സ്റ്റോ​റി​ലെ ബേ​സി​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​പ്ലൈ​കോ​യു​ടെ ഓ​ണം ഗി​ഫ്റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി പ്ര​കാ​രം സ്വ​കാ​ര്യ ക​മ്പ​നി​യാ​യ കീ​ര്‍​ത്തി നി​ര്‍​മ​ലി​ന് ആ​യി​രം രൂ​പ​യു​ടെ 1,000 കൂ​പ്പ​ണു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ഈ ​കൂ​പ്പ​ണു​ക​ളു​ടെ മു​ഴു​വ​ന്‍ തു​ക​യ്ക്കും സ​ബ്‌​സി​ഡി​യി​ത​ര പ​ഞ്ച​സാ​ര മാ​ത്രം ന​ല്‍​കു​ന്ന​തി​നാ​യി മാ​വേ​ലി ക​സ്റ്റോ​ഡി​യ​ന്‍ ര​ജീ​ഷ് ര​വീ​ന്ദ്ര​ന്‍ ഡി​പ്പോ​യി​ല്‍​നി​ന്നു തു​റ​വൂ​ര്‍, പാ​ലി​ശേ​രി, ക​റു​കു​റ്റി, ശ്രീ​മൂ​ല​ന​ഗ​രം, പോ​ഞ്ഞാ​ശേ​രി, അ​റ​ക്ക​പ്പ​ടി എ​ന്നീ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളി​ലേ​ക്കു പ​ഞ്ച​സാ​ര ഇ​ഷ്യൂ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഈ ​ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍​നി​ന്നു പ​ഞ്ച​സാ​ര ബി​ല്ല​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ബി​ല്ല​ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ഞ്ച​സാ​ര ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്കു കൈ​മാ​റി​യ​താ​യി രേ​ഖ​ക​ളി​ല്‍ മാ​ത്ര​മാ​ണു കാ​ണി​ച്ച​ത്.

യ​ഥാ​ര്‍​ഥ സ്റ്റോ​ക്ക് ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച​താ​യും സ​പ്ലൈ​കോ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​പ​ണി​യി​ല്‍ പ​ഞ്ച​സാ​ര വി​ല​യി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ള്ള സ​മ​യ​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വ​ന്‍​തോ​തി​ല്‍ പ​ഞ്ച​സാ​ര വി​ല്‍​പ​ന ന​ട​ത്തി​യ​തി​നും സ്റ്റോ​ക്ക് ക്ര​മ​വി​രു​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നു​മാ​ണു വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​ഞ്ച​സാ​ര​യ്ക്കു വി​പ​ണി​യി​ല്‍ വ​ലി​യ വി​ല​വ്യ​ത്യാ​സം ഉ​ള്ള​പ്പോ​ള്‍ വ​ന്‍​തോ​തി​ല്‍ സ്റ്റോ​ക്ക് കൈ​മാ​റ്റം ചെ​യ്യാ​ന്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ക​യും ഇ​തെ​ല്ലാം സ​പ്ലൈ​കോ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന തെ​റ്റാ​യ സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്ത​തി​നാ​ലാ​ണു ഡെ​പ്യു​ട്ടി മാ​നേ​ജ​രാ​യ സ​ജീ​വ് പോ​ളി​നെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment