ല​ണ്ട​ൻ തെ​രു​വു​ക​ളി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ ര​ഥോ​ത്സ​വം; വീ​ഡി​യോ വൈ​റ​ൽ, ചൂടേറിയ ചർച്ചകൾക്ക് വഴിവച്ച് സോഷ്യൽ മീഡിയ

ല​ണ്ട​ൻ തെ​രു​വു​ക​ളി​ലൂ​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന ര​ഥോ​ത്സ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പ​ര​മ്പ​രാ​ഗ​ത ത​മി​ഴ് ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ വ​ർ​ഷം തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന ‘തേ​ര് തി​രു​വി​ഴ’ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഘോ​ഷ​യാ​ത്ര​യാ​ണി​ത്.

മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച വ​ലി​യ ര​ഥ​ങ്ങ​ളി​ൽ ദേ​വ​ത​ക​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​താ​ണ് ഈ ​ഉ​ത്സ​വം. പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച ഭ​ക്ത​ർ ര​ഥ​ത്തി​ന് മു​ന്നി​ൽ ക​വ​ച​ങ്ങ​ളോ​ടെ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​തും ക​യ​റു​ക​ൾ പി​ടി​ച്ച് എ​ഴു​ന്ന​ള്ള​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​നി​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ ഈ ​അ​പൂ​ർ​വ കാ​ഴ്ച മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തി.

എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. പൊ​തു​നി​ര​ത്തു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ ഒ​രു​വി​ഭാ​ഗം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, ല​ണ്ട​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന് മ​റു​വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു​വ​ഴി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്താ​തെ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ​യും മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ല​ണ്ട​നു​ള്ള​തെ​ന്ന് അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

 

 

Related posts

Leave a Comment