വ​രാ​നി​രി​ക്കു​ന്ന​ത് വ​ലി​യ യു​ദ്ധം, ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ക്കു​മെ​ന്ന് പ്ര​വ​ച​ന​വു​മാ​യി യു​വ​തി; വൈ​റ​ലായി വീ​ഡി​യോ

ഇ​റാ​നി​ൽ യു​എ​സ്- ഇ​സ്രാ​യേ​ൽ സം​യു​ക്ത അ​ധി​നി​വേ​ശ​ത്തി​നി​ടെ ഇ​ന്ത്യാ പാ​കി​സ്ഥാ​ൻ യു​ദ്ധം ഉ​ണ്ടാ​വു​മെ​ന്ന പ്ര​വ​ച​ന​വു​മാ​യി ജ്യോ​തി​ഷി ആ​ചാ​ര്യ റീ​ന ശ​ർ​മ. ഇ​വ​രു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

പാ​കി​സ്ഥാ​നെ അ​ടു​ത്ത് ത​ന്നെ ഇ​ന്ത്യ അ​ക്ര​മി​ക്കു​മെ​ന്നും അ​തി​നാ​ൽ എ​ല്ലാ​വ​രും യു​ദ്ധ​ത്തി​നാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. 2026 മാ​ർ​ച്ച് 21-നാ​ണ് യു​ദ്ധം ഉ​ണ്ടാ​വു​ന്ന​തെ​ന്നുൂം ഇ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

അ​ർ​ധ രാ​ത്രി​യി​ലാ​കും ഇ​ന്ത്യ ഇ​തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യെ​ന്നും റീ​ന അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​ക​ൾ വൈ​കാ​തെ​ത​ന്നെ മാ​റ്റി​യെ​ഴു​തു​മെ​ന്നും തി​രി​ച്ച് വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് ഇ​ന്ത്യ​യെ​ന്നും റീ​ന അ​വ​കാ​ശ​പ്പെ​ട്ടു. ഗ്രാ​ഫി​ക്സു​ക​ൾ കൊ​ണ്ടും മ​റ്റ് എ​ഫ​ക്റ്റ്സു​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു വീ​ഡി​യോ.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ധാ​രാ​ളം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ഭ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​സം​ബ​ന്ധ​ങ്ങ​ൾ വി​ളി​ച്ച് പ​റ​യ​രു​തെ​ന്നും മി​ക്ക​വ​രും ക​മ​ന്‍റ് ചെ​യ്തു.

 

 

Related posts

Leave a Comment