എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ഡാ​ൻ​സ്, താ​യ്പേ​യി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​രു​ടെ​യി​ട​യി​ൽ ഡാ​ൻ​സ് ചെ​യ്ത​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം

എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ഡാ​ൻ​സ് വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. താ​യ്‌​വാ​നി​ൽ ന​ട​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ട​യി​ൽ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗ് കാ​ഴ്ച​വ​ച്ച നൃ​ത്ത ചു​വ​ടു​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. താ​യ്‌​പേ​യി​ലെ എ​ൻ​വി​ഡി​യ​യു​ടെ പു​തി​യ ആ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ക​മ്പ​നി​യു​ടെ ക​ൺ​സ്റ്റ​ലേ​ഷ​ൻ ഓ​ൾ എം​പ്ലോ​യി സെ​ലി​ബ്രേ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം സ്റ്റേ​ജി​ൽ ജീ​വ​ന​ക്കാ​രോ​ടൊ​പ്പം വ​ള​രെ റി​ലാ​ക്സ്ഡാ​യും സ്വാ​ഭാ​വി​ക​മാ​യും നൃ​ത്തം ചെ​യ്ത​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ട്രി​ല്യ​ൺ ക​ണ​ക്കി​ന് ഡോ​ള​ർ മൂ​ല്യ​മു​ള്ള ടെ​ക് ക​മ്പ​നി​യു​ടെ ത​ല​വ​നാ​യ ജെ​ൻ​സ​ൻ ഹു​വാം​ഗ്, കോ​ർ​പ്പ​റേ​റ്റ് ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക് പു​റ​ത്തു​ക​ട​ന്ന് ജീ​വ​ന​ക്കാ​രോ​ട് ല​ളി​ത​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​ശം​സ​യാ​ണ് പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്ന​ത്. ഈ ​നൃ​ത്ത​ച്ചു​വ​ടു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​വു​ക​യും ചെ​യ്തു.

ക​മ്പ​നി​യു​ടെ സി​ഇ​ഒ ഇ​ത്ര​യും ല​ളി​ത​മാ​യി പെ​രു​മാ​റു​ന്ന​ത് വി​ര​ള​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​പ്ല​വ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി താ​യ്‌​വാ​നെ വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം, താ​യ്‌​വാ​നി​ൽ പ്ര​തി​വ​ർ​ഷം 150 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്ന​താ​യും ഇ​തോ​ടൊ​പ്പം അ​റി​യി​ച്ചു. എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് സ്റ്റേ​ജി​ൽ തന്‍റെ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വൈ​റ​ൽ വീ​ഡി​യോ കാ​ണാം.

Related posts

Leave a Comment