ത​ടാ​ക​ത്തി​ലേ​ക്ക് ക​ട​ലാ​സു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് കു​ടും​ബം: ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ യു​വാ​വ്; കർശന നടപടി സ്വീകരിക്കണമെന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചെ​റു​പ്പം മു​ത​ൽ ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന യാ​തൊ​ന്നും ചെ​യ്യ​രു​തെ​ന്നു പ​റ​യു​മ്പോ​ഴും മ​നു​ഷ്യ​ന്‍റെ ചി​ല സ​മ​യ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്തി​ക​ൾ അ​ത്യ​ധി​കം വേ​ദ​നാ​ജ​ന​ക​മാ​യി മാ​റാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്താ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലു​ള്ള പ്ര​ശ​സ്ത​മാ​യ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ ഒ​രു കു​ടും​ബം കു​ള​ത്തി​ലേ​ക്ക് വ​ലി​യ തോ​തി​ൽ ക​ട​ലാ​സു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് മാ​ലി​ന്യം ത​ള്ളി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പാ​ർ​ക്കി​ലെ ത​ടാ​ക​ത്തി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ ക​ട​ലാ​സു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച വ്യ​ക്തി സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​കൗ​തു​ക​ക​ര​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ സം​ഭ​വം ക​ണ്ട​ത്. നൂ​റു​ക​ണ​ക്കി​ന് ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ൾ ഒ​രു സ്ത്രീ ​വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​ദ്ദേ​ഹം ഉ​ട​ൻ​ത​ന്നെ ഫോ​ണെ​ടു​ത്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

ത​ടാ​ക​ത്തി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ട യു​വാ​വ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് നി​യ​മ​പ്ര​കാ​രം കു​റ്റ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. യു​വാ​വ് വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് നി​ർ​ത്താ​ൻ സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

യു​വാ​വും സ്ത്രീ​ക​ളും ത​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ക​ര​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. “ഞാ​ൻ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ മീ​ൻ​പി​ടി​ക്കു​മ്പോ​ൾ ഒ​രു സ്ത്രീ ​നൂ​റു​ക​ണ​ക്കി​ന് ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ൾ ത​ടാ​ക​ത്തി​ലേ​ക്ക് ത​ള്ളു​ന്ന​ത് ക​ണ്ടു” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ യു​വാ​വ് പ​ങ്കു​വ​ച്ച​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റേ​യും പ​രി​സ്ഥി​തി​യോ​ട് ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റേ​ണ്ട​തി​ന്‍റേ​യും പ്രാ​ധാ​ന്യം ഈ ​സം​ഭ​വം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​വെ​ന്ന് ആ​ളു​ക​ൾ പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ​ക്ത​മാ​ണ്.

 

Related posts

Leave a Comment