പിരിയാൻ വയ്യ; പൂച്ചയെ ബാഗിലാക്കി ജോലിക്ക് പോകുന്ന യുവതി, വൈറലായി ദൃശ്യങ്ങൾ

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കു​ടും​ബാം​ഗ​ങ്ങ​ളാ​യി ക​രു​തു​ന്ന​വ​രാ‍​ണു പ​ല​രും. പ​ക്ഷേ, ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ അ​വ​യെ പ​രി​ച​രി​ക്കു​ക എ​ന്ന​തു ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്.

ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി ത​ന്‍റെ പ്രി​യ​പ്പെ​ട്ട പൂ​ച്ച​യെ പ​രി​പാ​ലി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​മു​ള്ള വാ​ർ​ത്ത​യാ​യി.

യു​വ​തി രാ​വി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്കു പോ​കുമ്പോൾ വീ​ട്ടി​ൽ പൂ​ച്ച ത​നി​ച്ചാ​കും. വീ​ടി​നു​ള്ളി​ൽ ത​നി​ച്ചു ക​ഴി​യേ​ണ്ടി വ​രു​ന്ന പൂ​ച്ച​യു​ടെ വി​ഷ​മ​വും അ​പ​ക​ട​സാ​ധ്യ​ത​ക​ളും മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​തി​നു പ​രി​ഹാ​ര​മാ​യി വ​ള​ർ​ത്തു പൂ​ച്ച​യെ ദി​വ​സ​വും ഓ​ഫീ​സി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്നു.

പൂ​ച്ച​യെ ബാ​ഗി​ലി​ട്ട് സ്കൂ​ട്ട​റി​ൽ ജോ​ലി​സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന യു​വ​തി​യു​ടെ പി​ന്നി​ൽ തൂ​ക്കി​യി​ട്ട ബാ​ഗി​ൽ പൂ​ച്ച കി​ട​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

Related posts

Leave a Comment