ഏ​റു​കൊ​ണ്ട് ക​ടു​വ വീ​ണു; ഓ​സീ​സി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

kaduvaല​ണ്ട​ൻ: ത​മീം ഇ​ക്ബാ​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. സെ​ഞ്ചു​റി അ​ഞ്ചു റ​ൺ അ​ക​ലെ ന​ഷ്ട​പ്പെ​ട്ട ത​മീം (95) ന​ട​ത്തി​യ പോ​രാ​ട്ടം ബം​ഗ്ലാ​ദേ​ശി​നെ നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് 44.3 ഓ​വ​റി​ൽ 182 റ​ൺ​സി​ന് പു​റ​ത്താ​യി. ഓ​സീ​സി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശി​ന് തു​ട​ക്കം​മു​ത​ൽ കാ​ര്യ​ങ്ങ​ളൊ​ന്നും ശ​രി​യാ​യി​വ​ന്നിരുന്നി​ല്ല. വി​ക്ക​റ്റ് പൂ​പോ​ലെ ഓ​സീ​സ് പേ​സ​ർ​മാ​ർ കൊ​ഴി​ക്കുമ്പോ​ൾ ഒ​ര​റ്റ​ത്ത് പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന ഓ​പ്പ​ണ​ർ ത​മീം മാ​ത്ര​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​”ശ്വാ​സം’. ത​മീം 114 പ​ന്തു​ക​ൾ നേ​രി​ട്ട​പ്പോ​ൾ‌ ആ​റു ത​വ​ണ പ​ന്തി​നെ ബൗ​ണ്ട​റി ലൈ​ൻ ക​ട​ത്തി. മൂ​ന്നു സി​ക്സും ത​മീ​മി​ന്‍റെ ഇ​ന്നിം​ഗ്സി​ന് അ​ഴ​കാ​യി. ത​മീ​മി​നെ കൂ​ടാ​തെ ഷാ​ക്കി​ബ് അ​ൽ ഹ​സ​നും (29) മെ​ഹ​ദി ഹ​സ​നും (14) മാ​ത്ര​മാ​ണ് ബം​ഗ്ലാ ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.

8.3 ഓ​വ​റി​ൽ 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത​ത്. സ്റ്റാ​ർ​ക്കി​ന്‍റെ ര​ണ്ട് ഓ​വ​റി​ൽ ബം​ഗ്ലാ​ദേ​ശി​ന് റ​ണ്ണൊ​ന്നും നേ​ടാ​നും ക​ഴ​ഞ്ഞി​ല്ല. ഓ​സീ​സ് പേ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ പോ​രാ​ടി​യ ത​മീം ഇ​ക്ബാ​ലി​നെ 43 ഓ​വ​റി​ൽ മ​റി​ച്ച സ്റ്റാ​ർ​ക്ക് പി​ന്നീ​ട് വാ​ല​റ്റ​ത്തെ ഒ​ന്നൊ​ന്നാ​യി അ​രി​ഞ്ഞു​ത​ള്ളി. ഒ​രു റ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന് അ​വ​സാ​ന നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത്.

നാ​ലോ​വ​ർ എ​റി​ഞ്ഞ ആ​ദം സാ​മ്പ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ഹെ​യ്സ​ൽ​വു​ഡ്, പാ​റ്റ് ക​മ്മി​ൻ​സ്, ട്രാ​വി​സ് ഹെ​ഡ്, ഹെ​ൻ​ട്രി​ക്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഓ​സീ​സ് ബോ​ളിം​ഗ് സ്ക്വാ​ഡി​ൽ ഒ​രോ​വ​ർ മാ​ത്ര​മെ​റി​ഞ്ഞ മാ​ക്സ്‌​വെ​ല്ലി​നു മാ​ത്ര​മാ​ണ് വി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​ത്.

Related posts