എന്തോ, എനിക്ക് ഈ കുട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ല ! കാമറയില്‍ നോക്കാന്‍ പറഞ്ഞപ്പോള്‍ അനുഷ്‌കയുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന കോഹ്‌ലി

മുംബൈ: വിരാട് കോഹ്‌ലിയും അനുഷ്‌കാ ശര്‍മയും എവിടെ ചെന്നാലും ആളുകൂടും. ഇവരുടെ പ്രണയ നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ പാപ്പരാസികള്‍ മത്സരിക്കാറുണ്ട്. എന്നാല്‍ ഇത്രയും പ്രണയാതുരമായ ഒരു ചിത്രം നമ്മള്‍ ഇതുവരെ കണ്ടില്ല. കോഹ് ലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലേതാണ് ആ രംഗങ്ങള്‍.ഇവരുടെ ഫാന്‍സിന്റെ ഹൃദയം കവര്‍ന്ന ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

രണ്ടുപേരും പരമ്പരാഗത വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അനുഷ്‌ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ നില്‍ക്കുന്നു, പക്ഷേ കോഹ്‌ലിയുടെ കണ്ണുകള്‍ അപ്പോഴും അനുഷ്‌കയുടെ മുഖത്തുതന്നെയാണ്. അനുഷ്‌കയുടെ സൗന്ദര്യത്തില്‍ കോഹ്‌ലി മയങ്ങിയിരിക്കുകയാണോ എന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ കോലിയും അനുഷ്‌കയും പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കുന്നതാണുള്ളത്.

മുംബൈയില്‍ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്തിനെക്കുറിച്ചുളളതാണ് പരസ്യം എന്നു വ്യക്തമല്ല. വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ അനുഷ്‌കയോടൊപ്പമുള്ള ചിത്രം കോഹ്‌ലി ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. എന്തായാലും ഇരുവരുടെയും ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ്.

 

 

 

Related posts