വാ​ല​ന്‍റൈൻസ് ഡേ​യ്ക്ക് അ​നു​ഷ്ക​യും വി​രാ​ടും ഒന്നി​ക്കി​ല്ല

ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ദ​ന്പ​തി​ക​ളാ​യ അ​നു​ഷ്ക ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌‌ലിയും ഇ​ത്ത​വ​ണ വാ​ല​ന്‍റൈൻസ് ഡേഒ​ന്നി​ച്ച് ആ​ഘോ​ഷി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. അ​നു​ഷ്ക ശ​ർ​മ ഇ​പ്പോ​ൾ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ്. കോ​ഹ്‌‌ലി ആ​വ​ട്ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാണ്.

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം വി​വാ​ഹി​ത​രാ​യ ഇ​വ​രു​ടെ ആ​ദ്യ വാ​ല​ന്‍റൈൻസ് ഡേ ​ആ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. ജോ​ലിത്തിര​ക്കു​മൂ​ലം ഒ​ന്നി​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​തി​ന്‍റെ വി​ഷ​മം ര​ണ്ടു​പേ​ർ​ക്കു​മു​ണ്ട്. അ​നു​ഷ്ക സു​യ് ദാ​ഗ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് ഇ​പ്പോ​ൾ. ചി​ത്ര​ത്തി​ൽ വ​രു​ണ്‍ ധ​വാ​നാ​ണ് നാ​യ​ക​ൻ.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് വാ​ല​ന്‍റൈൻസ് ഡേ ​ഇ​രു​വ​രും ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക താ​ല്പ​ര്യം കാ​ട്ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​രു​വ​ർ​ക്കും വാ​ല​ന്‍റൈൻസ് ഡേ ഒ​ന്നി​ച്ചാ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ​ര​സ്പ​രം വാ​ല​ന്‍റൈൻസ് ഡേ ​സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. എ​ന്തു സ​മ്മാ​ന​മാ​യി​രി​ക്കും ഇ​രു​വ​രും പ​ര​സ്പ​രം കൈ​മാ​റു​ക​യെ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ.

Related posts